എഴുത്തിൻ്റെ ഓർമത്താളുകളിൽ "അന്നയുടെ ദസ്തയവസ്കി"

1849 ലെ ഒരു തണുത്ത പ്രഭാതത്തിൽ ദസ്തയേവസ്കി ഉൾപ്പെടെ ഇരുപത്തിയൊന്നു യുവാക്കളെ സെൻ്റ് പീറ്റേഴ്സ് ബർഗിലെ ഒരു കവലയിൽ തൂക്കിക്കൊല്ലാൻ നിർത്തിയിരിക്കുന്നു.
അരികിൽ അത്രയും ശവപ്പെട്ടികളും
എങ്ങനെയോ അവർക്ക് മാപ്പു കിട്ടി. എങ്കിലും പലർക്കും ഭ്രാന്തായി.
ഈ അസാധാരണ രക്ഷപ്പെടലിൻ്റെ
അനുഭവത്തിലൂടെയല്ലാതെ ദസ്തയേവ സ്കിയുടെ ജീവിതത്തേയോ കൃതികളെയോ നമുക്കു പൂർണമായി മനസ്സിലാക്കാൻ കഴിയുകയില്ല.
സാഡിസ്റ്റായ ഒരു പട്ടാള ഡോക്ടറുടെ രണ്ടാമത്തെ മകനായ ഫയോദറിന് ജീവിതം
ഒട്ടും സുഖകരമായിരുന്നില്ല.
കുടിച്ചു ഉൻമാദാവസ്ഥയിലെത്തുന്ന, ഭാര്യയേയും മക്കളേയും അടിച്ചും ചീത്ത പറഞ്ഞും ക്ലേശിപ്പിക്കുന്ന ഒരു കർക്കശക്കാരൻ്റെ പുത്രൻ സ്വതവേ വിഷാദമൂകനായതിൽ അതിശയപ്പെടാനില്ല.
ക്ലാസ്സിൻ്റെ ഒരു മൂലയിൽ ഒറ്റപ്പെട്ടു ഒതുങ്ങിക്കൂടി. കളിയും ചിരിയുമൊന്നുമില്ലാതെ, എന്തിന് അത്യാവശ്യത്തിനു പോലും പണമില്ലാതെ എങ്ങനെയോ കോളേജ്‌ ജീവിതം ഒരറ്റത്തുകൊണ്ടെത്തിച്ചു.
കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ വായിക്കുകയാണ് ആകെയുള്ള സന്തോഷം.
പഠനം കഴിഞ്ഞ് ഡിസൈനർ ആയി ജോലി കിട്ടി. അച്ഛൻ്റെ കാർക്കശ്യ നിയന്ത്രണത്തിൽ നിന്നുള്ള പൊട്ടിത്തെറിക്കലായിരുന്നു അത്.
ഉന്മാദ തുല്യമായ ആവേശത്തിൽ അദ്ദേഹം യൗവ്വന ലഹരികളിൽ മുഴുകി. മദ്യപാനത്തിലും ചൂതിലും മുങ്ങി കടവും മാനഹാനിയും തീർത്ത അവസ്ഥയുടെ പ്രാരംഭ അദ്ധ്യായം അവിടെ കുറിച്ചു.
എങ്കിലും സുപ്രധാനമായൊരു തീരുമാനത്തിലെത്തിച്ചേരുന്നതിൽ അദ്ദേഹം വിജയിച്ചു.
സാഹിത്യമാണ് തൻ്റെ കർമപഥമെന്ന്. അതോടെ ഉദ്യോഗം ഉപേക്ഷിക്കാനും തീരുമാനിച്ചു.
അക്കാലത്ത് ഫിയോദറിൻ്റെ മഹാ പിശുക്കനും നിർദയനുമായ അച്ഛനെ കുറേ കുടിയാന്മാർ അടിച്ചു കൊന്നു.
ഈ സംഭവം അദ്ദേഹത്തെ അടിമുടി ഉലച്ചു. ആ ദാരുണ വാർത്ത കേട്ടപ്പോഴാണ് അദ്ദേഹത്തിന് ആദ്യമായി അപസ്മാരമുണ്ടായത്.
ആ തീവ്രാനുഭവത്തിലൂടെ നടക്കുമ്പോഴാണ് എഴുത്തിനെ കൂട്ടുപിടിച്ചത്.
അങ്ങനെ "പാവപ്പെട്ടവർ "എഴുതി.
അതു പ്രസിദ്ധീകൃതമായതോടെ അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതം ആരംഭിച്ചു.
മരിച്ചവരുടെ വീടു്. നിന്ദിതരും പീഢിതരും, ആവേശം കൊണ്ടവർ, മടയർ ,
കാരമസോവ് സഹോദരൻമാർ,
കുറ്റവും ശിക്ഷയും ,ചൂതുകളിക്കാരൻ ,
ഭൂതാവിഷടർ, മരിച്ച വീടു്
അങ്ങനെ നിരവധി പുസ്തകങ്ങൾ.
"ഏകനായി ജീവിക്കുകയും ഓർമകൾ അയവിറക്കി ഹൃദയത്തിലെ വ്രണങ്ങളെ എന്നുമെന്നും കുത്തിപ്പൊളിക്കുകയും ചെയ്യുന്നതു നിമിത്തം ജീവിതം അസഹ്യമാം വിധം വിഷാദജനകമായിത്തീരുന്നു. ഈ ദുർഗ്ഗതിക്കു ഒരു പ്രതിവിധിയും ഇതിൽ നിന്നു രക്ഷപ്പെടാൻ ഒരഭയവും മാത്രമേയുള്ളൂ അതു കല അഥവാ സർഗ്ഗാത്മക പ്രവർത്തനം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.. "
തൻ്റെ ജീവരക്തത്തിൽ മുക്കിയാണ് അദ്ദേഹം ഓരോ കൃതിയും രചിച്ചത്.അനുവാചക ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ തക്ക വൈഭവം ഓരോ കൃതികളിലും നമ്മൾ അനുഭവിക്കുകയാണ്.
ഹൃദയത്തിൽ ദൈവത്തിൻ്റെ കയ്യൊപ്പും ചാർത്തി വന്നൊരാൾ. മാനുഷകുലമുള്ളിടത്തോളം
വിസ്മരിക്കപ്പെടാത്തൊരാൾ.
എഴുത്തിൻ്റെ ഓർമത്താളുകളിൽ നിറഞ്ഞു പരിലസിച്ചു കൊണ്ട് "അന്നയുടെ ദസ്തയവസ്കി "

 ഷക്കീല സൈനു കളരിക്കൽ

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍