ഇരുചക്ര വാഹന യാത്രികർ ഉപയോഗിക്കുന്ന ഹെൽമറ്റുകൾക്ക് BIS അംഗീകാരം നിർബന്ധമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ച്‌ കേന്ദ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം

ന്യൂഡൽഹി : ഇരുചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമറ്റുകൾക്ക്  2016ലെ  BIS നിയമമനുസരിച്ചുള്ള അംഗീകാരം നിർബന്ധം ആക്കിക്കൊണ്ടുള്ള  കരട് വിജ്ഞാപനം  ദേശീയ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കി.ഇതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോ വിൽക്കുന്നതോ ആയ എല്ലാ ഹെൽമെറ്റുകൾക്കും BIS അംഗീകാരം ഉറപ്പാക്കാൻ കഴിയും .
ഇത് ഹെൽമെറ്റുകളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും,റോഡ് സുരക്ഷ ഉറപ്പാക്കാനും അതുവഴി റോഡ് അപകടങ്ങൾ മൂലമുള്ള പരിക്കുകൾ കുറയ്ക്കാനും വഴി തുറക്കും
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉള്ള നിർദേശങ്ങളും, അഭിപ്രായങ്ങളും, വിജ്ഞാപനം പുറപ്പെടുവിച്ചതിനു മുപ്പത് ദിവസത്തിനുള്ളിൽ സമർപ്പിക്കാവുന്നതാണ്.
സമർപ്പിക്കേണ്ട വിലാസം
ജോയിന്റ് സെക്രട്ടറി
കേന്ദ്ര ഉപരിതല ദേശീയ പാത മന്ത്രാലയം
ട്രാൻസ്‌പോർട് ഭവൻ
പാർലമെന്റ് സ്ട്രീറ്റ്
ന്യൂ ഡൽഹി
110001
ഇമെയിൽ : jspb-morth@gov.in
 

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ