വയനാട് : എലിപ്പനി പ്രതിരോധം ഡോക്‌സി ഡേ  ആചരിച്ചു 

പ്രളയനാന്തരം എലിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ എലിപ്പനി പ്രതിരോധ യജ്ഞം  ഡോക്‌സി ഡേ ആചരണം.

പ്രളയാനന്തരം   എലിപ്പനി ബാധിച്ചു മരിച്ചവർ പ്രതിരോധ ഗുളികകൾ കഴിക്കാത്തവരാണെന്നാണ് പരിശോധനകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരിലേക്കും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരിലേക്കും ഡോക്‌സി സൈക്ലിൻ ഗുളിക എത്തിക്കുകയാണ് ലക്ഷ്യം. പ്രതിരോധ ഗുളികകൾ  എല്ലാവർക്കും എത്തിക്കുന്നതിനായി ജില്ലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്,
ബസ് സ്റ്റേഷൻ, അംഗനവാടി, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ തുടങ്ങിയവർ വീടുകളിൽ എത്തി ബോധവൽക്കരണം നടത്തും. വെള്ളപ്പൊക്കംമൂലം മലിനമായ വീടുകളും പരിസരവും ശുചീകരിക്കുന്നവർക്ക്‌ എലിപ്പനി പിടിപ്പെടാൻ സാധ്യതയേറെയാണ്. കടുത്ത പണി. തലവേദന, വിറയൽ, ശരീരവേദന,കണ്ണിന്‌ ചുവപ്പ്എലിപ്പനിയുടെ പ്രാരംഭ ലക്ഷണമാണ്.

കൃഷിയിടങ്ങളിലും ചെളിവെള്ളത്തിലും മറ്റും പണിയെടുക്കുന്നവർ നിർബന്ധമായും പ്രതിരോധ മരുന്ന് ഉപയോഗിക്കണം മുതിർന്നവർ 200 മി ,ഗ്രാം ഡോക്‌സിസൈക്ലിൻ  ഒറ്റ ഡോസും 8 മുതൽ 14 വയസ്സ് വരെയുള്ളവർ 100 മി.ഗ്രാം ഡോക്‌സിസൈക്ലിൻ ഒറ്റ ഡോസ്  കഴിക്കണം. 8  വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10  മി.ഗ്രാം അസിത്രോമൈസിൻ ഒറ്റ ഡോസ് മതി ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ അമോക്സിലിൻ 500 മി.ഗ്രാം  ടാബ്‌ലറ്റ് മൂന്നു  നേരം വീതം അഞ്ചു ദിവസം കഴിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.            

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi