Short Stories

Sep 122021
1. യോഗ്യത...!
"നീ അറിഞ്ഞത് ശരിയാ..അങ്ങനെയുമൊരു ബന്ധവുമുണ്ടായിരുന്നു...പക്ഷേ അവളുമായുള്ള ബന്ധവും ഞാൻ എന്നെന്നേക്കുമായി എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി നീ..നീ.. മാത്രമേ എന്റെ ജീവിതത്തിലുണ്ടാവൂ... പിന്നെ, ചില സ്ത്രീകൾ തന്നെ പറയാറുണ്ട് 'ആണുങ്ങളാകുമ്പൊ കുറച്ചൊക്കെ ചളി ചവീട്ടീന്നിരിക്കും... വെള്ളം കണ്ടാൽ കഴുകീന്നിരിക്കും'..ന്ന്...." എന്തു കഥ മെനഞ്ഞെടുത്ത് പറയണമെന്ന് അവൾ കുറച്ചു നേരം ആലോചിച്ചു. ശേഷം പറഞ്ഞു:
ജനലിനരികിലെ ചില്ലു ഗ്ലാസ്സിലൂടെ മിന്നൽ വെളിച്ചം വീണ്ടുമൊരു ശബ്ദത്തിനു മുൻപ് അകത്തേയ്ക്കു പാഞ്ഞു കയറി. അറിയാതെ ഇരുകൈകളും ചെവിയിലേക്കമർന്നതും കിടക്കയിലമർന്നിരുന്നതും ഒരുമിച്ചായിരുന്നു. കട്ടിലിനോരം ചേർന്നു കിടക്കുന്ന ഭർത്താവിന്റെ  കൂർക്കം വലിയുടെ ശബ്ദം ഇടിമുഴക്കത്തെ പോലും തോൽപ്പിക്കുമെന്നു തോന്നിപ്പോയി. കുടവയർ പൊങ്ങിയും താണും ഉറക്കത്തെ വലിച്ചു കയറ്റം കയറുന്ന വാഹനം പോലെ ഞരങ്ങിയും മൂളിയും കിതച്ചും സുഖനിദ്രയിലേയ്ക്ക് കൊണ്ട് പോയിക്കൊണ്ടിരുന്നു. "ഇതെന്തൊരു മനുഷ്യനാണ്.
"നീ അറിഞ്ഞത് ശരിയാ..അങ്ങനെയുമൊരു ബന്ധവുമുണ്ടായിരുന്നു...പക്ഷേ അവളുമായുള്ള ബന്ധവും ഞാൻ എന്നെന്നേക്കുമായി എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി നീ..നീ.. മാത്രമേ എന്റെ ജീവിതത്തിലുണ്ടാവൂ... പിന്നെ, ചില സ്ത്രീകൾ തന്നെ പറയാറുണ്ട് 'ആണുങ്ങളാകുമ്പൊ കുറച്ചൊക്കെ ചളി ചവീട്ടീന്നിരിക്കും... വെള്ളം കണ്ടാൽ കഴുകീന്നിരിക്കും'..ന്ന്...." എന്തു കഥ മെനഞ്ഞെടുത്ത് പറയണമെന്ന് അവൾ കുറച്ചു നേരം ആലോചിച്ചു. ശേഷം പറഞ്ഞു:
ഫോർട്ട് കൊച്ചിയിലെ  പുരാതനമായ   സെന്റ്: ഫ്രാൻസീസ് ദേവാലയം . നൂറുകണക്കായ ഡച്ച് - പോർച്ചുഗീസ് കല്ലറകൾ. അവയ്ക്കിടയിൽ   വാസ്കോ  ഡ  ഗാമയുടെ കുടീരംതിരയുമ്പോൾ  അവിചാരിതമായാണ് മുപ്പത്തിമൂന്നുകാരി അമ്മയും മൂന്നു വയസ്സുള്ള കുഞ്ഞും ഒരേ കല്ലറയിൽ അടക്കം ചെയ്യപ്പെട്ടതായി ,  കൊത്തിവച്ചത് എന്റെ കണ്ണിൽ പെട്ടത്.
റെയിൽവേ അണ്ടർഗ്രൗണ്ടിലൂടെ നടന്നു നീങ്ങുമ്പോൾ ഇരുഭാഗത്തുമുള്ള ഭിത്തിയിൽ പലതരം രൂപങ്ങളെ ഓർമിപ്പിക്കും വിധം മുറുക്കി തുപ്പുന്നവരുടെ കലാവിരുത് കാണാം. വാ പൊളിച്ചു നിൽക്കുന്നവയും, ഒരു ചിറി കോട്ടി ചിതറിതെറിച്ചതും, ചിരിക്കുന്നതും, വായിട്ടലക്കുന്നതുമായ രൂപഭാവങ്ങൾ രാജനെ നോക്കി പരിഹസിച്ചു. പോക്കറ്റിൽ കയ്യിട്ട് പരതിയപ്പോൾ.. നൂറിന്റെയും, അമ്പതിന്റെയും രണ്ടു നോട്ടുകൾ മിച്ചം.
തനിക്കൊരു വേലക്കാരിയുടെയും,  വെപ്പാട്ടിയുടെയും  സ്ഥാനം  മാത്രമാണ് അയാൾക്ക് മുമ്പിലുള്ളതെന്ന തിരിച്ചറിവ്, അവളെ കൊണ്ടെത്തിച്ചത് ഒരു  ഭ്രാന്തിന്റെ  വക്കിലാണ്. ആ വീട്ടിൽ ആണുങ്ങൾ ആദ്യം കഴിക്കും...പിന്നീട് മാത്രമേ പെണ്ണുങ്ങൾക്ക് കഴിക്കാൻ അനുവാദമുള്ളൂ... കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ  പിറ്റേന്ന്,  ആണുങ്ങൾ കഴിച്ച് മിച്ചം വന്ന ഭക്ഷണ അവശിഷ്ടങ്ങളെല്ലാംകൂടി ഒരു പ്ലേറ്റിൽ ഇട്ട്,  അതിന്റെ പുറത്ത് കുറച്ച് ചോറും,  കറികളും ഒഴിക്കുന്നത് കണ്ടപ്പോൾ...

Pages

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1