സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ വനിത നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു.
Job openings
സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വർക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 15,000 രൂപ. എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയിൽ സോഷ്യൽ വർക്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
Jan 21, 2021
No votes yet
കാസര്‍ഗോഡ്: 2004 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക, ദിവസവേതനം, കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ എംപ്ലോയ്മെന്റ് കാര്‍ഡും വിടുതല്‍ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 16 നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.
Jan 15, 2021
No votes yet
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ രണ്ട് ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവുണ്ട്. ബി.കോം ബിരുദവും, ടാലി സോഫ്റ്റ്വെയറില് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി 18 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 04994-250290, 251566
Jan 15, 2021
No votes yet
സ്റ്റാഫ് സെലക്ഷന് കമ്മീഷന് രാജ്യത്തുടനീളം നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ടിത കംപൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ (സിജിഎല്ഇ) 29.05. 2021 മുതല്‍ 07.06.2021 വരെ രാജ്യത്തുടനീളം നടക്കും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, സി തസ്തികളിലാണ് നിയമനം. ഈ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പിക്കല്‍ https://ssc.nic.in വെബ്സൈറ്റില്‍ ചെയ്യാവുന്നതാണ്.
Jan 12, 2021
No votes yet
ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം കോള്‍ സെന്റര്‍, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗങ്ങളില്‍ അപ്രന്റിഷിപ്പിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേര്‍ക്ക് പ്രതിമാസം 7700/- രൂപ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.
അപേക്ഷകര്‍
· 01-07-2020 ല്‍ 17 വയസ്സ് പൂര്‍ത്തിയായവരും അപ്രന്റിസ് ആക്ട് 1961 പ്രകാരമുള്ള നിബന്ധനകള്‍ക്ക് വിധേയരും ആയിരിക്കണം.
· www.apprenticeshipindia.org എന്ന പോര്‍ട്ടിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
Jan 8, 2021
No votes yet
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.
Jan 7, 2021
No votes yet
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നഴ്സുമാര്‍ക്കാണ് അവസരം. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍, പീഡിയാട്രിക്), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്സി), സി.ഐ.സി.യു, എന്‍.ഐ.സി.യു, പി.ഐ.സി.യു, ഹോം ഹെല്‍ത്ത് കെയര്‍, ഐ.സി.സി.യു (കൊറോണറി), മെറ്റെര്‍നിറ്റി/ മിഡ് വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
Jan 7, 2021
No votes yet
ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷയ്ക്ക് നോര്‍ക്ക റൂട്ട്സ് പരിശീലനം നല്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് സ്മെന്റ് (NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനാണ് പരിശീലനം നല്‍കുക.
Jan 6, 2021
No votes yet
മുതിര്‍ന്ന പൗരന്മാര്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്പ്പ്ലൈന് സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, ഫീല്‍ഡ് റെസ്പോണ്‍സ് ലീഡര്‍, ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍, ടീം ലീഡര്‍, കോള്‍ ഓഫീസര്‍, ക്വാളിറ്റി ലീഡര്‍, ഐ.ടി. ലീഡര്‍, ഓഫീസര്‍ (അഡ്മിന്/ഫിനാന്‍സ്) എന്നീ തസ്തികകളിലാണ് കരാര്‍ നിയമനം.
Jan 4, 2021
No votes yet
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ അടിസ്ഥാനത്തിൽ ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജരെ ആവശ്യമുണ്ട്. ആയുർവേദത്തിൽ ദ്രവ്യഗുണ വിജ്ഞാനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആയൂർവേദ മരുന്ന് നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവുമുള്ള 45 വയസ്സിനു താഴെ പ്രായപരിധി ഉള്ളവർ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷകൾ 15നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ ലഭിക്കണം.
Jan 4, 2021
No votes yet