Government Job Openings

Jul 132020
മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിൽ യങ് പ്രഫഷണൽ തസ്തികകളിലേക്ക് എസ്സി/എസ്ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. യങ് പ്രഫഷണൽ 1, യങ് പ്രഫഷണൽ 2 എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്. 
നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ്  കോളനികളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍ (പുരുഷനും വനിതയും) (കാറ്റഗറി നമ്പര്‍ 08/20, 9/20) തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വരെ നീട്ടി.
പാലക്കാട്: എന്‍.എച്ച്.എം. ആരോഗ്യ കേരളത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് ഇ -മെയില്‍ മുഖാന്തരം ജൂണ്‍ 28 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച ജൂലൈ എട്ട് മുതല്‍ പത്ത് വരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ നടക്കും. മോളിക്കുലര്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക്  ജൂലൈ എട്ടിനും, ലാബ് ടെക്‌നീഷ്യന്‍ ജൂലൈ ഒമ്പത്,  ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂലൈ പത്തിനും കൂടിക്കാഴ്ച നടക്കും.  അതത് ദിവസങ്ങളില്‍ രാവിലെ  പത്തിന് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന്  എന്‍.എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും (സിഎപിഎഫ്) സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി ) കമ്പ്യൂട്ടര്‍ അധിഷ്ഠിത മല്‍സര പരീക്ഷ നടത്തുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ മാത്രമാണു സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 രാത്രി 11.30. http://ssc.nic.in വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയും സമാന ജോലിയിൽ പ്രവൃത്തിപരിചയവുമുള്ളവർ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ 8 നകം അപേക്ഷിക്കണം. ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പള പരിഷ്‌കരണം: വിവരങ്ങൾ ഇ-മെയിലായി നൽകണം
സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു.  ബിരുദാനന്തര ബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്), 10 വർഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി എന്നിവയാണ് യോഗ്യത.  മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി അഭികാമ്യം.
സർക്കാർ/എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലേക്കുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ രജിസ്‌ട്രേഷൻ ഓൺലൈനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ നടത്താം. ഇതിനായി www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
റൂസയുടെ തിരുവനന്തപുരത്തെ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ/സർക്കാർ എൻജിനിയറിങ് കോളേജുകൾ/സർക്കാർ പോളിടെക്‌നിക്കുകളിൽ ജോലി ചെയ്യുന്ന എം.സി.എ/എം.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുദവും കമ്പ്യൂട്ടർ സോഫ്റ്റ് വെയർ/ഹാർഡ് വെയറിൽ അഞ്ചുവർഷത്തെ പ്രായോഗിക പരിചയവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മേലധികാരിയുടെ എൻ.ഒ.സി സഹിതം, റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസിൽ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
ലൈഫ് മിഷൻ സംസ്ഥാന കാര്യാലയത്തിൽ പ്രോഗ്രാം മാനേജർ (ഫിനാൻസ്) തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്ന് സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 50,000 രൂപ. ലൈഫ് മിഷൻ സംസ്ഥാന കാര്യാലയത്തിൽ 19ന് വൈകിട്ട് മൂന്നിനകം അപേക്ഷ ലഭിക്കണം. ബയോഡാറ്റയിൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉണ്ടാവണം.  
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ടെസ്റ്റിമോണിയലുകളുടെയും പകർപ്പുകൾ എന്നിവ സഹിതം pcctbgri@gmail.com  എന്ന ഇ-മെയിലിൽ ജൂൺ 22നകം അയക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Pages