Education

Nov 92018
കെല്‍ട്രോണിന്റെ കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍  ടെലിവിഷന്‍  ജേണലിസം ഒരു വര്‍ഷത്തെ  കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത  ബിരുദം.
കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഉതകുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന്‍ അക്കാദമിയും കൈറ്റും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റേയും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റേയും സാന്നിദ്ധ്യത്തില്‍  കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യ ഡയറക്ടര്‍ സന്ദീപ് ബാപ്നയും ധാരണാപത്രം ഒപ്പിട്ടു.
ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളിൽനിന്ന് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ  50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ്  മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. രക്ഷകർത്താവിന്റെ വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ താഴെ ആയിരിക്കണം. www.sainikwelfarekerala.org എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും. 10,11,12 ക്ലാസുകളിലെ അപേക്ഷകൾ ഒക്ടോബർ 30നകവും ബിരുദ ക്ലാസുകളിലെ അപേക്ഷ നവംബർ 30നകവും  ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2245673. 
ഐഎച്ച്ആര്‍ഡി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റര്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 27 വരെ പിഴകൂടാതെയും 31 വരെ 100 രൂപ പിഴയോടു കൂടിയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഫോറം അതത് സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശവൃറ.മര.ശി 
സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2018 -19 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 
ജില്ലയിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ കോര്‍പ്പറേഷന്‍, ഗവണ്‍മെന്റ് സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ഡ്രോയിംഗ് &  ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമുള്ള ജി.എസ്.ടി പരിശീലനം ഒക്‌ടോബര്‍ 15, 17 തീയ്യതികളില്‍ രാവിലെ 10.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 11ന് വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുണ്ടെന്ന് ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.  രജിസ്റ്റര്‍ ചെയ്യേണ്ട വിലാസം -ഇ-മെയില്‍  gstcellmpm@gmail.com ഫോണ്‍ 8330011250.
 പാദരക്ഷാ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്ന കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ ചെന്നൈയിലെ സെന്‍ട്രല്‍ ഫൂട്ട്‌വെയര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.എഫ്.ടി.ഐ) കോഴ്‌സുകള്‍ നൂറു ശതമാനം തൊഴില്‍സാധ്യത ഉറപ്പുനല്‍കുന്നവയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീ. കെ. മുരളി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സി.എഫ്.ടി.ഐ. യുടെ കോഴ്‌സുകള്‍ കൂടുതലായി താല്‍പര്യം കാണിക്കണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊച്ചി: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ ചർച്ചകൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. നവംബർ 8 മുതൽ 29 വരെ നടക്കുന്ന വിന്റർ സ്‌കൂളിൽ കാലാവസ്ഥ വ്യതിയാനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നതാണ് പ്രധാനമായും ചർച്ച ചെയ്യുക.
കേന്ദ്ര കായികയുവജന ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള സ്‌പോര്‍ട്‌സ്അതോറിറ്റി ഓഫ്ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍കോളേജ്ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍  പുതുതായിആരംഭിക്കുന്ന ദ്വിവത്സര ബി.പി.എഡ്‌ കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സായുധ പോലീസ് സേനകള്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, എസ്.എസ്.എഫ്. ഇന്ത്യ എന്നിവയിലേക്ക് കോണ്‍സ്റ്റബിള്‍ (ജി.ഡി) നിയമനത്തിനും അസ്സം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജി.ഡി) നിയമനത്തിനും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ നടത്തുന്നു.
 40,083 classrooms in Kerala State have upgraded to high tech under the government's high tech school project. "We have issued laptops, multimedia projectors,  mounting kits USP speakers and necessary tools to 40,083 classrooms to facilitate students access best of teaching modules. Additionally, 16,500 laptops for computer labs will be provided this week," said the executive director, Kerala Infrastructure, and Technology for Education (KITE).

Pages

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.