Business Services

Jan 252021
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്കും സംരംഭകർക്കും കൈത്താങ്ങായി കേരള ബാങ്ക്. കിസാൻ മിത്ര വായ്പ പദ്ധതിയിലൂടെ 2020 ഏപ്രിൽ മുതൽ  ഡിസംബർ വരെ 42,594 കർഷകർക്കായി 803.91 കോടി രൂപയാണ് അനുവദിച്ചത്.
കയർ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ സജ്ജമായി. സംസ്ഥാനത്താകെ 500 സ്‌റ്റോറുകളാണ് ഒരുക്കുക.ആലപ്പുഴ ജില്ലയിൽ രണ്ട് സ്റ്റോറുകളും കാസർഗോഡ് ജില്ലയിൽ ഒരു സ്റ്റോറും പ്രവർത്തനമാരംഭിക്കുകയാണ്. ആലപ്പുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലും, മാരാരിക്കുളത്തും കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനടുത്തുള്ള കാലിക്കടവിലുമാണ് വില്പന കേന്ദ്രങ്ങൾ. ഇതിന്റെ ഉദ്ഘാടനം 25 ന് വൈകിട്ട് 3.30 ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ ഓൺലൈനായി നിർവഹിക്കും. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും.
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വന വിഭവങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/ സാങ്കേതിക/ നിർവഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പ്രവർത്തനങ്ങൾ ഒന്നിച്ചോ പ്രത്യേകമായോ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാം. താത്പര്യമുള്ളവർ വിശദമായ പ്രൊഫഷണൽ പ്രൊഫൈൽ സഹിതം ജനുവരി 30 നകം നേരിട്ടോ ഇ-മെയിൽ വഴിയോ നൽകണം.
25 കിലോമീറ്റർ ദൂരപരിധിയിൽ കരയിൽ നിന്നും അകത്തേക്ക് വിക്ഷേപിക്കാൻ കഴിയുന്ന ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 96% തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ മിസൈൽ. ആകാശ് മിസൈൽ പ്രവർത്തനസജ്ജമായതിന് ശേഷം അന്താരാഷ്ട്ര പ്രദർശനങ്ങൾ, ഏറോ ഇന്ത്യ, പ്രതിരോധ പ്രദർശനങ്ങൾ എന്നിവയിൽ നിരവധി സൗഹൃദ രാജ്യങ്ങൾ മിസൈൽ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങൾ സമർപ്പിക്കുന്ന ക്വട്ടേഷനുകളിൽ പങ്കെടുക്കാൻ, ഈ കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യൻ നിർമ്മാതാക്കൾക്ക് കഴിയും.
കോവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരില്‍ നടപ്പാക്കുന്ന രണ്ട് വിഭാഗങ്ങളില്‍പ്പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും ടൂറിസം വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവില്‍ നിര്‍മ്മിച്ച മുസിരിസ് വിസിറ്റേഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ 'ബിസിനസ് ഡെവലപ്‌മെന്റ് യൂണിറ്റി'നു രൂപം നല്‍കി. ബിസിനസ് സുഗമമാക്കാനും 2024ഓടെ നിലവിലുള്ള ചരക്കുഗതാഗതം ഇരട്ടിയാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ബിസിനസ് ഡെവലപ്മെന്റ് യൂണിറ്റുകള്‍ റെയില്‍വേയുടെ എല്ലാ സോണുകളിലും ഡിവിഷനുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons