ePoems

പരേതരെ പരിശോധിച്ചിട്ട് ലഭിക്കുന്ന ശാസ്ത്രിയ തെളിവുകൾ വച്ച് കേസിൽ സത്യം കണ്ടെത്താനായിട്ടാണ് ഓട്ടോപ്സി എന്ന പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. മരണത്തിലേക്ക് നയിച്ച രോഗഗ്രസ്ഥമായ സംഭവപരമ്പരയുടെ തുടക്കം ഏത് പരിക്കോ അസുഖമോ മൂലമാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം (to find out the disease or injury which initiated the chain of morbid events which resulted in death). 

മിക്കവാറും കേസ്സുകളിൽ പരിശോധന തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാൻ കഴിയുന്ന കാര്യമാണ് ഇത്. എന്നിരുന്നാലും ഒരാളുടെ മരണകാരണത്തിന്റെ അപ്പുറത്തേക്ക് അയാൾ എങ്ങനെയാണ് ജീവൻ വെടിഞ്ഞത്, അയാളുടെ അവസാന നിമിഷങ്ങൾ എങ്ങനെ ആയിരുന്നിരിക്കണം എന്ന് നമ്മൾ കണ്ടെത്തുമ്പോഴാണ് ഒരു ഓട്ടോപ്സിക്ക് ജീവൻ വയ്ക്കുന്നത്. അവിടെയാണ് ഒരു ഫോറെൻസിക്ക് സർജ്ജന്റെ തൊഴിലിന് കീറിമുറിക്കലിനപ്പുറം ആർദ്രതയും സൗന്ദര്യവും വരുന്നത്. 

ഒരാൾ മരിക്കാനുണ്ടായ സാഹചര്യത്തേപ്പറ്റി പോലീസ് തിരക്കുന്നതിന് അപ്പുറം ഒരു ഡോക്ടർക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടാവും. ജീവിച്ചിരിക്കുന്നവരിൽ ചോദിച്ചറിയുന്നത് പോലെ ഒരു മെഡിക്കൽ, പേഴ്സണൽ & ഫാമിലി ഹിസ്റ്ററി, പ്രത്യേകിച്ചും പ്രഷർ, പ്രമേഹം, ആസ്ത്മ, ഡ്രഗ് അലർജി, തുടങ്ങിയവയേപ്പറ്റി തിരക്കാറുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ മുന്നേ നടത്തുന്ന ഈ ഇൻ്റർവ്യൂകളിലൂടെ പലപ്പോഴും നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആഴത്തിലേക്ക് പരേതനേക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കും എത്തിച്ചേരും. കുറേയൊക്കെ നമ്മളോട് സംസാരിക്കുന്ന ആളിനേ പോലെയിരിക്കും. അങ്ങനെ യൂനിഫോർമിറ്റിയൊന്നും കാണണമെന്നില്ല. ചിലപ്പോ അതിലൊക്കെ നർമ്മം പോലും കടന്ന് വരും. ചിലത് നമ്മളെ പിടിച്ച് ഉലയ്ക്കും. 

തകർക്കും. 

ക്ലിയറാക്കാൻ വ്യത്യസ്തമായ രണ്ട് സംഭവങ്ങൾ പറയാം.

സംഭവം :ഒന്ന്

===========

ഇത്തിരി കാലത്തിന് മുമ്പാണ്. ബ്ലോഗേട്ടന്റെ പാളി പോയ ലിപ് sync വിവാദ ഗാനമേളയൊക്കെ കഴിഞ്ഞ് 'ലാലിസം' എന്ന വാക്ക് "അറിയാൻ മേലാത്ത പണി എടുക്കാൻ പോയി ഫ്ലോപ്പാകുന്ന" മാതിരിയുള്ള അർത്ഥമൊക്കെ ഉള്ള സമയം. 

ഏതാണ്ട് 35-40വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളേ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് കൊണ്ട് വന്നു. തെങ്ങിൽ നിന്നും വീണതാണെന്നാണ് പറഞ്ഞിരുന്നത്. പ്രാഥമിക കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിട്ട് ബോഡീടെ അടുത്തെത്തി ബാഹ്യപരിശോധനയിൽ ഒരു അപാകത തോന്നി. 

സാധാരണ തെങ്ങ് കയറുന്നവരുടെ ശരീരത്തിൽ ചില പ്രത്യേക പാറ്റേണുകളിൽ തഴമ്പുകൾ കാണാറുണ്ട്. അതൊന്നും ഇദ്ദേഹത്തിന്റെ ശരീരത്തിലില്ല. തെങ്ങ് കയറ്റക്കാരൻ തന്നെയാണോ, തെങ്ങിൽ നിന്നും വീണത് തന്നെയാണോ അതോ ഇനി കൊലപാതകമോ മറ്റോ മറച്ച് വച്ച് തെങ്ങീന്ന് വീണതാണെന്ന് ഒരു കഥയൊക്കെയുണ്ടാക്കി പറയുനാനതാണോ എന്നൊക്കെയുള്ള സംശയം മാറ്റിയിട്ട് പരിശോധന തുടങ്ങിയാൽ മതീന്ന് തീരുമാനിച്ചു. 

തിരികെ മുറിയിൽ പോയിട്ട് ബോഡിബന്തവസ്സന്റെ ചാർജ്ജുള്ള പോലീസ് ഉദ്യോഗസ്ഥനെയും പരേതന്റെ ബന്ധുവിനേയും ഒന്നൂടി വിളിപ്പിച്ചു. കാര്യങ്ങൾ ഒന്നൂടി വിശദമാക്കിച്ചു. അന്നേരമാണറിയുന്നത് ഇദ്ദേഹം തെങ്ങ് കയറ്റക്കാരനൊന്നുമല്ലെന്നും, ഒരു റിസോർട്ടിലെ സുരക്ഷാ ജീവനക്കാരനായിരുന്നുവെന്നും മനസ്സിലായി. 

റിസോർട്ട് മുറ്റത്ത് നിൽക്കുന്ന അത്ര പൊക്കമില്ലാത്തതും എന്നാൽ അത്ര ചെറുതല്ലാത്തതുമായ തെങ്ങുകളുടെ മണ്ടയുടെ തൊട്ട് താഴെയായിട്ട് പ്ളാസ്റ്റിക്കയറ് കൊണ്ട് ഒരു വല കെട്ടിയിരിക്കും. ഹോളിഡേയിങ്ങിനായിട്ട് വരുന്നവരുടെ തലയിലോട്ട് ലൂസായി അടർന്ന് തേങ്ങ വീണാൽ അവരുടെ പ്ലാനുകളൊക്കെ തകർന്ന് പോകുമല്ലോന്ന് വിചിരിച്ചൊരു കരുതലാണ് ഈ വലകൾ. വലയ്ക്കൊക്കെ മെയിന്റിനൻ്സ് ജോലി സാധാരണ തെങ്ങ് കയറ്റക്കാരാണ് ചെയ്യുന്നതെങ്കിലും അന്ന് ഒരു തെങ്ങിനായിട്ട് ഒരാളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാവണം ഉള്ളയാളെ വച്ച് കാര്യം സാധിക്കാൻ ഹോട്ടലുകാർ നോക്കിയതെന്ന് തോന്നുന്നു. അതോ ഇനി ഇദ്ദേഹം എക്സ്ട്രാ വരുമാനമായിക്കോട്ടേന്ന് കരുതി അങ്ങോട്ട് സ്വമനസ്സാലെ സന്നദ്ധതയറിച്ചതാണോന്നും അറീല്ല… എന്തായാലും അറിയാത്ത പണിക്ക് വലിഞ്ഞ് കയറി. മുകളീന്ന് പിടിവിട്ട് താഴെ വീണ് മരിക്കുകയും ചെയ്തു. 

ബന്ധു പോയി കഴിഞ്ഞപ്പോ ഞാൻ പോലീസിനോട് പറഞ്ഞു.. 

"അപ്പോ ഒരു മാതിരി ലാലിസം പോലോയി പോയി…ല്ലേ? " 

സർവ്വ ഗൗരവത്തോടെയും "അതെ സർ, ലാലിസമായിപ്പോയി" എന്ന് പറഞ്ഞ് ഒരു സല്യൂട്ടും തന്നിട്ട് അദ്ദേഹവും ഇറങ്ങി. 

സംഭവം : 2

=========

ഈയടുത്താണ്. 

ഇത് പക്ഷെ പ്രോപ്പർ തെങ്ങ് കയറ്റ തൊഴിലാളി തന്നെ. ഏതാണ്ട് ഏഴെട്ടാൾ പൊക്കമുള്ള ഒരു തെങ്ങിന്മേലേന്ന് വീണതാണ്. കാര്യങ്ങൾ പറയാനുണ്ടായിരുന്നത് മരിച്ച മൂപ്പർടെ സുഹൃത്തും സഹായിയുമൊക്ക ആയുള്ളയാൾ. 

സ്ഥിരം തെങ്ങ് കയറുന്നയാളല്ലേ പിന്നെ ഇന്ന് എന്താണ് പറ്റിയതെന്ന് ചോദിച്ചു.

പഴയ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഏതാണ്ട് ഒരു വർഷം മുൻപ് ഒരു ഹാർട്ടറ്റാക്കൊക്കെ വന്നതാണെന്നും, അന്ന് ICUവിലൊക്കെ കിടന്നിരുന്നുവെന്നും അറിഞ്ഞു.

"ഹാർട്ട് അറ്റാക്കിന് ശേഷവും തെങ്ങ് കയറ്റം പോലെയുള്ള ഏറെ ആയാസപ്പെട്ട ജോലിയോക്കെ…." ഞാൻ ചോദിച്ചു. 

'അത് സാറേ…ചേട്ടന് രണ്ട് പെൺമക്കളാണ്… ഞങ്ങളേ പോലെയുള്ളവർക്ക് വേറേ വഴിയില്ലല്ലോ…ജോലി ചെയ്തില്ലേൽ പിന്നെ എങ്ങനാ കാല്യങ്ങളൊക്കെ….

വീഴ്ച്ചയുടെ ആഘാതം അറിയാനായി എത്ര ഉയരത്തീന്നാണ് വീണത്, എന്ത് തരം പ്രതലത്തിലോക്കാണ് വീണത്, വീണതിന് ശേഷം ബോധം ഉണ്ടായിരുന്നുവോ, കൈകാലുകൾ അനക്കിയോ എന്നൊക്കെ ചോദിച്ചാൽ നമുക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധന തുടങ്ങുന്നതിന് മുമ്പ് തന്നെ മരണകാരണത്തേപ്പറ്റിയും പരിക്ക് ഏത് അവയവത്തേയായിരിക്കും ബാധിച്ചിട്ടുണ്ടാവുക എന്നൊക്കെ മനസ്സിലാക്കാൻ പറ്റും. ഈ അറിവുകൾ വച്ച് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയേ കൂടുതൽ കൃത്യവും ഇഫക്ടീവുമാക്കാനും സഹായിക്കും. അത് കൊണ്ടാണ് ഈ ഇന്റര്‍വ്യൂ നടത്തുന്നത്. 

ഏതാണ്ട് മുപ്പതടി പൊക്കമുള്ള തെങ്ങയിരുന്നു സാറെ.പാതി വഴി കേറിക്കാണും… അവിടെ അനങ്ങാതെ തെങ്ങിൽ ചുറ്റും പിടിച്ചിട്ട് മേലേക്ക് നോക്കിയിട്ട് പിന്നെ താഴേക്കും നോക്കി…..കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഞാനന്നേരം പറഞ്ഞു ചേട്ടാ വയ്യാങ്കി ഇങ്ങ് പോരേ ന്ന്… ഒന്നും മിണ്ടിയില്ല.ഒരിക്കൽ കൂടി തെങ്ങിന്റെ മുകളിലേക്ക് നോക്കി.. കരയുവായിരുന്നു… കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു…പിന്നെ താഴേക്ക് എന്നേയും ഒന്ന് നോക്കി… എന്നിട്ട് കൈകളയഞ്ഞ് താഴേക്ക് വീഴുകയായിരുന്നു….'

….. …."'വീണതിന് ശേഷം ഒന്നും മിണ്ടിയിട്ടില്ല… കണ്ണ് തുറന്നിരുന്നു…കരയുന്നുണ്ടായിരുന്നു… അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച സമയം ഡോക്ടർ നോക്കിയിട്ട് മരിച്ച് കഴിഞ്ഞെന്നു പറഞ്ഞു… '

==================================

സാധാരണ മൃതദേഹങ്ങൾ കുറേ നേരം കോൾഡ് ചേമ്പറിൽ ഇരുന്നതിന് ശേഷമായിരിക്കും പരിശോധനയ്ക്ക് വരിക. അന്നേരം പുറത്തെടുക്കുന്ന വയ്ക്കുന്ന തണുത്ത വിറങ്ങലിച്ച ബോഡികളിൽ അന്തരീക്ഷത്തിലെ ഈർപ്പം സാന്ദ്രീകരിച്ച് വെള്ളത്തുള്ളികളായി കാണും. 

ഇദ്ദേഹത്തിന് അങ്ങനെയല്ലായിരുന്നു. മരിച്ചിട്ട് മൂന്നോ നാലോ മണിക്കൂറേ ആയിരുന്നൊള്ളു. കോൾഡ് ചേമ്പറിൽ വച്ചിരുന്നില്ല. ശരീരത്തീന്ന്  ജീവന്റെ ചൂട് പൂർണ്ണമായും മാറിയിട്ടില്ലായിരുന്നു… മുഖത്തൊന്നും എവിടെയും വെള്ളത്തുള്ളികൾ കണ്ടെൻ്സ് ചെയ്തിരുന്നില്ല. പക്ഷെ രണ്ട് കണ്ണുകളുടേയും പുറംകോണുകളിൽ നിന്നും പുറത്തേക്കൊംഴുകിയ കണ്ണീർപാടുണ്ടായിരുന്നു. 

പരിശോധന കഴിഞ്ഞ് ബോഡി കഴുകി തുടച്ച് ഉണക്കി കഴിഞ്ഞപ്പോ ഞാനദ്ദേഹത്തിന്റെ കാല്ക്കൽ പോയി നിന്നു. കാൽപ്പത്തികൾ ചേർത്ത് ഞാനെന്റെ കൈകൾ കൊണ്ട് ഇറുക്കി കൂട്ടി പിടിച്ചു… അറിയാതെ കണ്ണ് നിറഞ്ഞൊഴുകി പോയി. 

ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. വേഗം അവിടുന്ന് ഒഴിഞ്ഞ് പോയി മുഖം കഴുകി. ഏന്തോ വളിച്ച ഒരു തമാശയും പറഞ്ഞ് മോർച്ചറീന്ന് ഇറങ്ങി. 

എനിക്കറിയില്ല. ചിലപ്പോ വയസ്സാവുന്നോണ്ടായിരിക്കും…അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു തലത്തിലേക്ക് തൊഴിലിന്റെ ഭാഗമായി ഒരിക്കൽ ജീവിച്ചിരുന്നവരുമായി സംസാരിക്കാൻ പോകുന്നതിന്റെ വില കൊടുത്ത് തുടങ്ങുന്നുണ്ടായിരിക്കും…

ഐ ഡോന്റ് നോ… 

മൈ ജോബ് മേ ഫൈനലി ബി ക്യാച്ചിങ്ങപ്പ് ഓൺ മീ…

 

ഡോ.കൃഷ്ണൻ ബാലചന്ദ്രൻ

മനുഷ്യൻ എന്ന പ്രതിഭാസം നിലനിൽക്കുന്നതും പരിണമിക്കുന്നതും രണ്ടു അനിവാര്യമായ സത്തകളുടെ സമ്മേളനം കൊണ്ടാണ് - ഒന്ന് ബോധം, മറ്റൊന്ന് അബോധം. 

ഇതിൽ ബോധമനസ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാവർക്കും ധാരണ ഉണ്ട്. നമുക്ക് ശരീരം നിലനിർത്തുവാനും, ചുറ്റുപാടും ഉള്ള അപകടങ്ങളിൽ നിന്ന് രക്ഷ നേടുവാനും, നമ്മൾ ഉൾപ്പെട്ട സാമൂഹത്തിന്റെ നിയമക്രമങ്ങൾ പാലിക്കുവാനും, തന്റെ ശക്തിയും ബുദ്ധിയും ഉപയോഗിച്ച് സമൂഹത്തിൽ സ്ഥാനം നേടുവാനും, തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളുടെ ആധാരം ബോധമനസ്സാണ്. 

എന്നാൽ അത്ര തന്നെ പ്രാധാന്യം ഉള്ള അബോധമനസ്സോ?  മിക്കവാറും പേർക്ക് ഇങ്ങിനെ ഒരു faculty യുടെ പ്രസക്തിയോ അതിന്റെ ആഴമോ അറിയുന്നേയില്ല.

കടലാമകൾ മുട്ടയിടുന്നത് കരയിൽ വന്നാണ്, കടലിൽ നിന്ന് കുറച്ചു ദൂരെ സുരക്ഷിതമായ സ്ഥലത്ത്. മുട്ടയിൽ നിന്നും വിരിഞ്ഞയുടൻ ഈ കുഞ്ഞുങ്ങൾ കടലിലേക്കെത്താൻ ഓടി തുടങ്ങും, വഴിയിൽ എങ്ങാനും ഒരു പരുന്തിന്റെ നിഴൽ വീണാൽ അവ അപ്പോൾ മണലിനടിയിൽ പോയി ഒളിക്കും. എന്നാൽ പ്രാവിനെയോ, മറ്റു പക്ഷികളെയോ കണ്ടാൽ അവ ഭയന്ന് ഒളിക്കുന്നുമില്ല. ജനിച്ചു നിമിഷങ്ങൾക്കകം എങ്ങിനെയാണ് തന്റെ വാസസ്ഥലത്തിനെ കുറിച്ചും, ശത്രുക്കളെ കുറിച്ചും ഇത്ര കൃത്യമായ ധാരണയയുണ്ടാവുന്നത് - അവരെ ഇത് ആരും പഠിപ്പിക്കുന്നില്ല. 

ഇതാണ് അബോധമനസ്സിലെ inherited imprinted instincts,  പാരമ്പര്യമായി ഉള്ളിൽ പതിഞ്ഞിട്ടുള്ള രഹസ്യ മുദ്രണങ്ങൾ. യുഗങ്ങളായി പരിണാമവിധേയമായി ഓരോ ജീവിയുടെയും ഉള്ളിൽ അവയുടെ ചരിത്രത്തിന്റെ അതിജീവനത്തിന്റെ ആനന്ദങ്ങളുടെ ഇണചേരലിന്റെ പ്രകൃതിയെ കുറിച്ചുള്ള അവബോധങ്ങളുടെ ആഴമേറിയ നിലവറകൾ ഉണ്ട് - ഇതാണ് collective unconscious എന്നറിയപ്പെടുന്നത്. ഇതാണ് മൃഗങ്ങളെ അവയുടെ സുരക്ഷിതമായ വാസസ്ഥലങ്ങൾ തിരെഞ്ഞുടുക്കുവാനും, ഇണയെ കണ്ടുപിടിക്കുവാനും,  കൊടുങ്കാറ്റൊ ഭൂകമ്പങ്ങളോ വരുന്നതിനു മുൻപ് തന്നെ അപകടസൂചനകൾ നൽകി സ്വയം രക്ഷക്ക് പ്രേരിപ്പിക്കുന്നതും.

ഭാഷയും അതിന്റെ complex ആയ concepts ഉള്ള മനുഷ്യമനസ്സിന് അതിന്റെ അബോധതലങ്ങൾ തിരിച്ചറിയാനുള്ള ഉപാധികൾ ആണ് മിത്തുകളും, അനുഷ്ട്ടാനങ്ങളും, കലയും, സംഗീതവും. 

നിങ്ങൾ നിങ്ങളുടെ യുഗങ്ങളായി collective unconscious ഉള്ള അറിവുകളിൽ നിന്ന് അകന്നുപോയാൽ - പിന്നെ അവശേഷിക്കുന്നത് അതിജീവനത്തിനും, സുരക്ഷിതത്വത്തിനും, സാമൂഹികക്രമങ്ങൾ പാലിക്കുവാനും  അധികാരത്തിനും അനിനിയന്ത്രിതമായ കാമത്തിനും ഉള്ള ചോദനകൾ മാത്രമായിരിക്കും. നിങ്ങൾ തന്നെ ചുറ്റുപാടും നോക്കു - എന്താണ് കാണുന്നത് - അസഹിഷ്ണുത, തീരാത്ത ആർത്തി, എന്ത് നശിപ്പിച്ചും സ്വന്തം സുഖം നേടാനുള്ള അക്രമോൽസുകത,... 

നമ്മൾ നമ്മുടെ ജൈവചോദനകൾ മറന്നുപോയിരിക്കുന്നു -എന്തിനെയാണ് ആരാധിക്കേണ്ടത്, എന്തിനെയാണ് പരിപാലിക്കേണ്ടത് എന്നറിയാതെ തമ്മിൽ കാരണങ്ങൾ അറിയാതെ യുദ്ധം ചെയ്യുന്നു. ചെന്നായ്ക്കളുടെ ആർത്തിയുള്ള നേതാക്കൾ രൂപം കൊള്ളുന്നു - അവർക്ക് പാദസേവനം ചെയ്തു സ്വന്തം അസ്ഥിത്വം നിലനിർത്താൻ പാടുപെടുന്ന സമൂഹവും. ഈ നേതാക്കൾക്ക് നന്നായി അറിയാവുന്ന കാര്യമുണ്ട് - ഒരുവനെ അവന്റെ പ്രകൃതിദത്തമായ പാരമ്പര്യമായ് നേടിയ  അറിവുകൾ നിന്നും അകറ്റു ; അവനെ അവന്റെ അബോധവുമായി ബന്ധിപ്പിക്കുന്ന എല്ലാം വേരുകളിൽ നിന്നും അറുത്തു മാറ്റു - അവൻ എന്നെന്നേക്കുമായി അടിമകളാവും - ലക്ഷ്യമെന്തെന്നറിയാത്ത കൂട്ടമായി മാറും. 

ഇന്ന് നമ്മുടെ സാക്ഷര കേരളം പോകുന്നത് ആ വഴിക്കാണ് - വേരുകളിലാത്ത ലഹരിക്കടിമയായ violent mob.

നന്ദകുമാർ ഉണ്ണി

തിരുവനന്തപുരത്തെ ന്യൂ തീയേറ്റർ. ഭാഗ്യരാജിന്റെ മൗനഗീതങ്ങൾ എന്ന തമിഴ് പടം നൂറു ദിവസങ്ങൾ താണ്ടിയിട്ടും കാണാൻ ജനം. എൺപതുകളുടെ തുടക്കത്തിലൊക്കെ ഞങ്ങൾ ചെറുപ്പക്കാർ മലയാള സിനിമയിലെ പുതിയ പ്രവണതകളെ, അതിന് ചുക്കാൻ പിടിക്കുന്ന സംവിധായകാരെ ആഘോഷിക്കുന്ന സമയം. സംവിധായകരിൽ പ്രധാനി പത്മരാജൻ. എന്തേ ഭാഗ്യരാജിന്റെ പടം ഹിറ്റായി എന്നറിയാൻ വേണ്ടി ഞാൻ തീയേറ്ററിൽ കേറിക്കൂടി. ഇടയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോൾ വെറുതെയങ്ങനെ ഞാൻ മുൻപിലുള്ള സീറ്റിലേക്ക് നോക്കി. താടി തടവിക്കൊണ്ട് പ്രിയ പത്മരാജൻ. മുന്നോട്ടാഞ്ഞ് ഞാൻ പറഞ്ഞു, "പപ്പേട്ടനെപ്പോലുള്ള ഒരു ഫിലിം മേക്കർ ഈ പടത്തിന് വന്നത് കഷ്ടമായി." പപ്പേട്ടൻ വലിയ കണ്ണുകൾ ഇടം വലം പായിച്ച് എന്നോട് ചോദിച്ചു, "ഈ ചോദിക്കുന്ന ആൾ എന്തിനാ ഇത് കാണാൻ വന്നേ?" നൂറു ദിവസമോടിയ സിനിമ കണ്ടാൽ ജനത്തിന്റെ മനസ്സറിയാമല്ലോ എന്ന് പറഞ്ഞപ്പോൾ "ങാ, അതിനു വേണ്ടിയാ ഞാനും വന്നേ" എന്ന് തിരിച്ചു പറഞ്ഞു. "സാവിത്രി കണ്ടിരുന്നു. ഗംഭീരമായി." "ഛേ ചുമ്മാ". "അല്ല പപ്പേട്ടാ, പ്രയാണത്തെക്കാൾ കൊള്ളാം." ആ സമയത്ത് കസ്തൂരിയിലോ ശ്രീകാന്തിലോ (ഇന്നത്തെ ധന്യ/രമ്യ തീയേറ്റർ) മറ്റോ സാവിത്രി ഞാൻ കണ്ടിരുന്നു. പ്രയാണത്തിന്റെ തമിഴ് പതിപ്പ്. അതിന് മുൻപ് മേനകയേ ഓപ്പോളിൽ മാത്രമേ കണ്ടിരുന്നുള്ളൂ. എങ്ങനെയൊക്കെയോ മൗനഗീതങ്ങൾ കണ്ടുതീർത്തു. ലൈറ്റ് വീണ്ടും തെളിഞ്ഞപ്പോൾ പപ്പേട്ടൻ തീയേറ്റർ വിട്ടിരുന്നു.
****
എസ് എൽ കോംപ്ലെക്സ്. ഓടിക്കൊണ്ടിരുന്ന ഏതോ ഒരു പടത്തിന്റെ സ്റ്റീൽസ് ഒക്കെ കണ്ട് ഞാൻ ഇറങ്ങി വരുമ്പോ പപ്പേട്ടൻ പടിയിൽ നിൽക്കുന്നു. മൂകനായിരുന്നു. ആബ്സെന്റ് മൈൻഡഡ്‌. പടം തുടങ്ങിയത് കൊണ്ട് ഒറ്റാൾ പോലും പുറത്തില്ല. "ഞാൻ ഗന്ധർവ്വന്റെ റിലീസ് ഉണ്ട്. തീയേറ്ററിന്റെ കാര്യം അന്വേഷിക്കാൻ വന്നതാ" എന്ന് പറഞ്ഞു. ആഴങ്ങളിൽ പത്മരാജനെ എന്തോ അലട്ടുന്നതുപോലെ തോന്നി. ഏറെ നേരം സംസാരിച്ചില്ല. പടവുകൾ കയറി പത്മരാജൻ അപ്രത്യക്ഷനായി. പിന്നീട് ഒരു ജനുവരി 24-ന് പത്രത്തിൽ നിന്നാണ് അറിഞ്ഞത്. പത്മരാജൻ കടന്നു പോയിട്ട് ഇന്ന് 29 വർഷം.

****
ഒരു മനുഷ്യനെക്കുറിച്ച് കുറെയേറെ മനുഷ്യർ, ആയിരങ്ങൾ പതിനായിരങ്ങൾ, സ്നേഹത്തോടെ, ആദരവോടെ, ഒരേസമയം ഓർക്കുമ്പോൾ അതിൽ വ്യക്തമായി പ്രകടിപ്പിക്കാനാവാത്ത വലിയ എന്തോ ഒന്നുണ്ട്. എന്റെ തലമുറയുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ ഫിലിം മേക്കറാണ് പത്മരാജൻ. മലയാളി ഇത്രമേൽ ഇഷ്ടപെടുന്ന ഒരു സാഹിത്യകാരനും ചലച്ചിത്രകാരനും വേറെ എത്ര പേരുണ്ട്? പത്മരാജനെ ആദ്യം നേരിട്ട് കാണുന്നത് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ്. ഏതോ ഒരു ഫങ്ക്ഷന് വന്നതാണ്. ഓഡിറ്റോറിയത്തിലേക്കു കയറും മുൻപ് ഞങ്ങൾ കുറെ പേർ ചേർന്ന് വളഞ്ഞു. ഞാൻ നോട്ടുബുക്ക് നീട്ടി പേന കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, "പേന പേപ്പറിൽ തൊടുമ്പോൾ മനസ്സിൽ ആദ്യം എന്താണോ വരുന്നത് അത് ഒരു ഇൻഹിബിഷനുമില്ലാതെ കുറിച്ചിടണം." "അത് കൊള്ളാമല്ലോ" എന്ന് പറഞ്ഞു ഒരു മാത്ര എന്നെ നോക്കി എഴുതി, "എന്ത് ആശംസിക്കാൻ?" അന്ന് പത്മരാജൻ പ്രസംഗിച്ചത് യൂണിവേഴ്സിറ്റി കോളേജിലെ ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമായിരുന്നു. BSc കെമിസ്ട്രിക്ക്‌ പഠിക്കുമ്പോൾ തന്നെക്കാൾ നന്നായി കഥയെഴുതുന്നവർ ഉണ്ടായിരുന്നുവെന്നും അവരൊക്കെ എന്തേ കഥയെഴുത്ത് നിർത്തിയത് എന്ന് പലപ്പോഴും
ആലോചിച്ചിട്ടുണ്ടെന്നും സാമ്യൂഹവ്യവസ്ഥിതി എങ്ങിനെ സർഗ്ഗശേഷിയെ കെടുത്തിക്കളയുന്നുവെന്നും ഒക്കെ പറഞ്ഞു,.

പെരുവഴിയമ്പലത്തിലൂടെ സംവിധായകൻ എന്ന നിലക്കുള്ള പത്മരാജന്റെ രംഗപ്രവേശം യുവാക്കളായ ഞങ്ങൾ സന്തോഷത്തോടെ കൊണ്ടാടി. കലയെക്കുറിച്ചുള്ള ആധുനിക സങ്കല്പത്തിലൂന്നിയെടുത്ത മലയാളത്തിലെ ഒന്നാം തരം ചിത്രമായിരുന്നു പെരുവഴിയമ്പലം. "Make It New" എന്ന എസ്രാ പൗണ്ടിന്റെ കാഴ്ചപ്പാടിനെ സാക്ഷാത്കരിച്ച ചിത്രം. സിനിമയെ നവീകരിച്ച പ്രതിഭയായിരുന്നു പത്മരാജൻ. ആദ്യത്തെ നാല് ചിത്രങ്ങൾക്ക് ശേഷം ഇത്തിരി കോംപ്രമൈസ് ചെയ്തു. കൂടെവിടെ മുതൽ അത് കാണാം. കോംപ്രമൈസ് ചെയ്തപ്പോഴും പത്മരാജൻ തനിമ നിലനിർത്തി. അത് ഏറ്റവും പ്രകടമായത് തിരക്കഥകളിലാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു അവരെ അടയാളപ്പെടുത്തിയ പ്രദേശത്തിന്റെ dialect-ന് ഊന്നൽ നൽകി എഴുതപ്പെട്ട തിരക്കഥകൾ. ഒരിടത്തൊരു ഫയൽവാനിലും കള്ളൻ പവിത്രനിലും കൂടെവിടെയിലുമൊക്കെ അത് തെളിഞ്ഞുവരുന്നുണ്ട്. കാണികൾക്കു വേണ്ടി മറ്റുള്ളവർ സിനിമയെടുത്തപ്പോൾ കാണിയെ തന്റെ ഇടത്തിലേക്ക് തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ പത്മരാജന് സാധിച്ചു. ചെറിയ നേട്ടമല്ലത്. മനുഷ്യപ്രകൃതത്തെയും മനസ്സിന്റെ വഴികളെയും തിരഞ്ഞുപോയ സിനിമകളായിരുന്നു എല്ലാം. സിനിമയുടെ എല്ലാ വശങ്ങളിലും ആധികാരികതയും മികവും വെച്ചുപുലർത്തിയ ഫിലിം മേക്കർ. കേരളസമൂഹവും കേരളീയരുടെ ജീവിതശൈലിയുമൊക്കെ ആകെ മാറിയ ഈ ഘട്ടത്തിൽ എത്തരം സിനിമയെടുക്കണം എന്നറിയാതെ പകച്ചുനിൽക്കുന്ന സംവിധായകരെക്കുറിച്ചറിയുമ്പോൾ പത്മരാജനെ പലവട്ടം ഓർത്തുപോവുന്നു. ബ്യൂട്ടി പാർലറുകൾ കേരളത്തിൽ തുറക്കപെട്ടപ്പോൾ അതിനെ പശ്ചാത്തലമാക്കി എടുത്ത ചിത്രമാണല്ലോ "പറന്ന് പറന്ന് പറന്ന്". മാറ്റത്തെയുൾക്കൊണ്ട് എന്നാൽ തനിമ ചോർന്നുപോവാതെ കാമ്പുള്ള പ്രമേയങ്ങളെ സിനിമയാക്കി പ്രേക്ഷകരെ തീയേറ്ററിലേക്ക് കൊണ്ടുവരുവാനുള്ള അസാമാന്യ കഴിവ് പത്മരാജനെപ്പോലെയുള്ള അപൂർവം ചലച്ചിത്രകാരന്മാർക്കേയുള്ളു. അർത്ഥവത്തായി തന്നെ പറയാം അകാലത്തിലുള്ള പത്മരാജന്റെ തിരോധാനം മലയാളസിനിമക്ക് തീരാനഷ്ടം തന്നെയാണ്.

കുമാർ സെൻ 

 

 

 

മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ വുഹാൻ. ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തിലേറെ വരും.

പെട്ടെന്നാണ് കാരണമെന്തെന്നറിയാത്ത ഏതാനും ന്യൂമോണിയ കേസുകൾ വുഹാനിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു.

പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകര്‍ച്ചവ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷനൽ ഹെൽത്ത് കമ്മീഷൻ ജനുവരി 7, 2020 ന് സ്ഥിരീകരിച്ചു. 2019 നോവൽ കൊറോണ വൈറസ് (2019 nCoV) എന്നാണ് ലോകാരോഗ്യ സംഘടന ഈ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത്.

വുഹാൻ സിറ്റിക്കടുത്ത ഒരു കടൽ വിഭവ / മത്സ്യമാംസ മാർക്കറ്റുമായുള്ള സമ്പർക്കമാണ് ഈ പകര്‍ച്ചവ്യധിയ്ക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് ജനുവരി 23 നകം ചൈന, ജപ്പാൻ,ദക്ഷിണകൊറിയ, അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നായി 581 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയപ്പെട്ടു. അതിൽ 571 കേസുകളും ചൈനയിൽ നിന്നാണ്. ആകെ 17 പേർ മരണമടഞ്ഞു. 95 പേർ ഗുരുതരമായി രോഗം ബാധിച്ച അവസ്ഥയിലാണ്.

▪ എന്താണീ കൊറോണ വൈറസ്?

അതൊരു RNA വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുമാറ് സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.

പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS ( സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം ) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012-ൽ സൗദി അറേബ്യയിൽ MERS (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.

▪ കൊറോണ വൈറസ് - രോഗ ലക്ഷണങ്ങൾ

പനി
ജലദോഷം
ചുമ
തൊണ്ടവേദന
ശ്വാസതടസ്സം
ശ്വാസംമുട്ട്

എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

ന്യൂമോണിയ,വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണത്തിന് വരെ ഇവ കാരണമാകാം.

▪ രോഗപ്പകർച്ച

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.

രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

▪ രോഗം കണ്ടു പിടിക്കുന്നതെങ്ങനെ?

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ.

▪ കൊറോണ വൈറസിനെതിരെ വാക്സിൻ ലഭ്യമാണോ?

ഈ പുതിയ ഇനമടക്കം ഏഴു തരം കൊറോണ വൈറസുകളാണ് മനുഷ്യനിൽ നിലവിൽ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ ഇനം വൈറസായതു കൊണ്ട് തന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കാര്യക്ഷമമായ വാക്സിൻ ലഭ്യമാകാൻ ഏതാനും മാസങ്ങളോ വർഷങ്ങളോ വേണ്ടി വരാം.

▪ ചികിത്സ

കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ ലക്ഷണങ്ങൾക്ക് അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസനപ്രക്രിയയിൽ ഗുരുതരമായ തകറാറുള്ളവർക്ക് വെന്റിലേറ്റർ ചികിത്സയും വേണ്ടി വരും.

▪ നാം കൊറോണയെ ഭയക്കേണ്ട സാഹചര്യമുണ്ടോ ?

ഓരോരോ പുതിയ രോഗാണുക്കൾ നമുക്ക് നേരെ വരികയാണ്. രോഗാണുവിനേയും അവയുടെ സംക്രമണ രീതികളേയും മനസ്സിലാക്കി ജാഗ്രതയോടെ പ്രവർത്തിക്കുക എന്നതാണ് അവയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാന ആയുധം.

മുമ്പ് വന്നിട്ടുള്ള എബോള, നിപ്പ തുടങ്ങിയ ഭീകരന്മാരെ അപേക്ഷിച്ചു ഇത് നിസ്സാരൻ. ഈ ഭീകരന്മാർക്ക് അടിപ്പെട്ടാൽ തിരിച്ചു വരവിനുള്ള സാധ്യത കേവലം പത്തു ശതമാനം മാത്രമാണ്. കൊറോണ വൈറസിന്റെ കാര്യത്തിൽ മരണവും വൈകല്യങ്ങളും താരതമ്യേന കുറവാണ്.

നിലവിൽ 581 കേസുകളിൽ 17 പേരാണ് മരണമടഞ്ഞിട്ടുള്ളത്. അവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റു അനുബന്ധ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ആയിരുന്നു.

ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി സംഹാര താണ്ഡവമാടിയ ഇൻഫ്ലുവൻസ ബാധ പോലെ ഭീതിജനകമല്ല കൊറോണ വൈറസ് എന്നർത്ഥം.

എന്നാലും നമ്മള്‍ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുവർക്ക് രോഗബാധയുണ്ടോ എന്ന് സ്ക്രീൻ ചെയ്യുന്നതിനുള്ള നടപടികൾ വിമാനത്താവളങ്ങളിലും മറ്റും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു.

നമ്മൾ, കേരളത്തിലെ ജനങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു എന്ന സംശയം സ്വാഭാവികം. വൈറസാണ്, സൂക്ഷിക്കണം എന്നു തന്നെയാണ് പറയാനുള്ളത്. ചൈനയിൽ നിന്നും മറ്റും നാട്ടിലെത്തിയ ബന്ധുമിത്രാദികൾക്കോ പരിചയക്കാർക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക. അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.

▪ മുൻകരുതലുകൾ

1. കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവർത്തി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

2. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേർക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാൻ ആവാത്ത തുമ്മലുകൾ ഒരു തൂവാല കൊണ്ട് മറച്ചോ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്കോ ആയിക്കോട്ടെ.

3. രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.

4. മത്സ്യമാംസാദികൾ നന്നായി പാകം ചെയ്യുക.

5. ആശുപത്രികളിൽ ഒരുക്കേണ്ട സംവിധാനങ്ങൾ -

ഡോക്ടറെ കാണുന്നതിന് മുൻപ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാർഗം പകരുന്ന വ്യാധികളുടെ കൊടുക്കൽവാങ്ങലുകൾക്കു ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങൾ ആണിത്. ആശുപത്രിയിലേക്ക് കയറി വരുമ്പോൾ തന്നെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ സ്വയം അല്ലെങ്കിൽ മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഒരു മാസ്ക് ധരിക്കുന്നതു നന്നാവും. ഒന്നുമില്ലെങ്കിൽ ഒരു തൂവാല. മാസ്കും തൂവാലയും രോഗം ഒരാൾക്ക് കിട്ടാതിരിക്കുന്നതിനേക്കാൾ ആയിരങ്ങൾക്ക് കൊടുക്കാതിരിക്കാൻ ആവും സഹായകം.

6. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക.

7. ഈ കാര്യങ്ങളിൽ അദ്ധ്യാപകർ ജാഗരൂകർ ആയിരിക്കുക, കുട്ടികൾക്ക് ഇതേക്കുറിച്ചു അറിവ് പകരുക.

8. രോഗ ബാധിത പ്രദേശങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അന്താരാഷ്ട്ര തലത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റി നിർത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.

9. രോഗബാധകൾ നമ്മുടെ നാട്ടിൽ എത്തുകയോ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

10. ഇത് പകരാതിരിക്കാന്‍ ചൂടുവെള്ളം കുടിക്കണം, ഉപ്പുവെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞു പല ഹോക്സുകളും ഇറങ്ങീട്ടുണ്ട്. അതൊക്കെ പലര്‍ക്കും വാട്സാപ്പ് വഴി കിട്ടിയിട്ടുമുണ്ടാകും. അതൊന്നും ഫോര്‍വേഡ് ചെയ്യരുത്. ദയവായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.

ഓര്‍ക്കണം, കേരളത്തില്‍ എന്നല്ലാ, ഇന്ത്യയില്‍ ഒരിടത്തും ഇതുവരെയും കൊറോണ വൈറസ് (2019 nCoV) രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ ആശങ്കയുമില്ല. അതിനാല്‍ ശരിയായ അറിവോടെ, ജാഗ്രതയോടെ ഇരിക്കുക.

 

ഡോ. സുനിൽ.പി.കെ  , ഡോ.പുരുഷോത്തമൻ  കുഴിക്കത്തുകണ്ടിയിൽ 

The 10th National Voters' Day is organized by Election Commission of India on 25th January 2020 at Manekshaw Centre, Delhi.  This year marks an important milestone in the history of Indian democracy as Election Commission of India (ECI) completes 70 years of its journey.

The National Voters’ Day (NVD) has been celebrated on January 25 every year since 2011, all across the country at over ten lakh locations across the nation, that include polling stations areas, subdivisions, divisions, district and state headquarters, to mark the Foundation day of Election Commission of India, which was established on 25th January 1950.

The main purpose of the NVD celebration is to encourage, facilitate and maximize the enrolment, especially for the new voters. Dedicated to the voters of the country, the Day is utilized to spread awareness among voters for promoting informed participation in the electoral process. New Voters are felicitated and handed over their Elector Photo Identity Card in the NVD function.

The National Awards for the Best Electoral Practices shall be conferred on District and State level Officers for their outstanding performance in the conduct of elections in different spheres such as IT initiatives, Security Management, Election Management and contribution in the field of voter awareness and outreach. 

Reputed international organisations working in elections such as A-WEB, IFES and International IDEA will also be a part of the occasion. Members of Political Parties, Members of Parliament besides Diplomats from various countries and representatives from national and international organizations working in the area of democracy and elections are expected to attend the national function.

The theme for NVD 2020 is ‘Electoral Literacy for Stronger Democracy’. The theme sets the tone for year-long activities which focus on voter education and renewal of citizens’ faith in the electoral process.

 

Palladium, a metal star, was soon to emerge. It's been almost a year since this white metal boom began. Palladium is now outperforming gold in terms of price. Palladium, used to reduce pollution in vehicles, caused a sudden shortage of fuel. The price of Palladium per gram today is Rs 5612.40. In Kerala gold is Rs. 3892 / gram and platinum is Rs. Palladium is also in high demand in the commodity market.

It is a white metal that belongs to ruthenium, rhodium, osmium, iridium and platinum. Its customers are mainly automakers. Palladium converts toxic gases emitted from vehicles into carbon dioxide and water vapour. Palladium is also used in the electronics, dentistry and jewellery industries. It is mined mainly from Russia and South Africa. Palladium is a by-product of platinum and nickel.

The main reason is that there is no demand. The use is increasing every day. The need for palladium is also increasing as countries work to reduce vehicle pollution. Platinum and nickel are not available in sufficient quantities. Moreover, demand has been increasing for the past eight years.

Russia's MMC Norilsk Nickel PJSC is the world's largest producer of palladium. In addition, South African platinum miners will benefit. But carmakers will have to pay more for it. The truth is that it ultimately reaches the consumer. There is no need for palladium as there is no smoke in electric vehicles. But electric vehicles take longer to cover. Until then, Palladium will continue its upswing.

 

കുറേ നാൾ കൂടിയാ  മെട്രോയിൽ കേറുന്നത് - എല്ലാവരും മൊബൈലിൽ മുഖം പൂഴ്ത്തിയാണിരിപ്പ്. എന്താണാവോ ഇത്രയ്ക്കു കാണാനുള്ളത്? ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ആയിരിക്കും. സ്റ്റെതസ്കോപ്പും ഫിറ്റ് ചെയ്തിരിക്കുന്നവർ പാട്ടു കേൾക്കുവാകാം. ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ? വീട്ടിൽ ചെന്നാലും ഇത് തന്നെ ആയിരിക്കും പണി. വീട്ടിൽ ഞാൻ കാണുന്നതല്ലേ :12 മണിയായാലും അനുവും രാജിയും ഫോണിൽ തോണ്ടിക്കൊണ്ടിരിക്കും. പഠിക്കുന്ന രവിക്കു കൂട്ടിരിക്കുന്നതാണെന്നാ ഭാവം! അതിനല്ലേ ഞാനിരിക്കുന്നത്! . ഈ വക സമൂഹ മാധ്യമങ്ങൾ ഒക്കെ കുറച്ച് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

ഇക്കാര്യം പറഞ്ഞു  ഫേസ് ബുക്കിൽ ഒരു പോസ്റ്റ്  ഉടനെ ഇടണം. കഴിഞ്ഞ പോസ്റ്റിനു ലൈക്കും ഷെയറും കുറച്ചു കുറവായിരുന്നു. മോദിയെ ചീത്ത പറഞ്ഞ പോസ്റ്റ് നന്നായി സ്കോർ ചെയ്തായിരുന്നു. 

ഓരോരുത്തർ തിരിഞ്ഞും, മറിഞ്ഞും കെട്ടിപ്പിടിച്ചും ഒക്കെ സെൽഫി ഇട്ടേക്കുന്നു. ഇവർക്കൊന്നും ഒരു പണീം ഇല്ലേ? ഓ, എന്റെ പ്രൊഫൈൽ പിക് മാറ്റിയില്ലല്ലോ. വിനു വിന്റെ കൂടെയുള്ളത് തരക്കേടില്ല അതു തന്നെ ഈയാഴ്ച  ഇട്ടേക്കാം. 

ദേ എന്ത് മാത്രം വീഡിയോയാ യുട്യൂബിൽ! ഒരുത്തൻ ഷോക്ക് അടിച്ച വീടിന്റെ മോളീന്ന് വീഴണ വീഡിയോ വൈറൽ ആയിട്ടുണ്ട്... അതുപോലെ മരടിൽ ഫ്ലാറ്റുകൾ പപ്പടം പോലെ പൊടിഞ്ഞമരുന്നതും പൂച്ചക്കുഞ്ഞ് മെട്രോ തൂണിൽ കുരുങ്ങിയതും അതിനെ രക്ഷിച്ചു പേരിട്ടതും ഒക്കെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.

ഷോക്കടിച്ച കാര്യം പറഞ്ഞപ്പോഴാ ഓർത്തെ... ഈ മാസത്തെ കറണ്ട് ബില്ല് അടച്ചില്ലല്ലോ? അതും ലാന്റ്ഫോൺ ബില്ലും ഓൺലൈൻ ആയി അടച്ചേക്കാം. ചെറുക്കന്റെ പണി അത്രയും കുറയട്ടെ! ഇതൊക്കെ പഠിപ്പിച്ചു തന്നതു വെറുതെയാക്കണ്ട.

ഭഗവാനേ !വാട്സ് ആപ്പിൽ 80 മെസേജോ? അഞ്ചു മിനിറ്റായില്ലല്ലോ നോക്കീട്ട്? ആർക്കും ഒരു പണീം ഇല്ല. അത്ര തന്നെ. മൊത്തം 20 ഗ്രൂപ് ഉണ്ട്. എല്ലാത്തിന്റേം അഡ്മിൻ ആയി ഇരിക്കുന്നത് ഒരു ഗമ തന്നെയാ. അയ്യോ! ആ  സുന്ദരിപ്പെങ്കൊച്ച് "ഹരിവരാസനം " പാടുന്നത് ഗ്രൂപ്പിലേക്കെയല്ലാം ഒന്നു ഫോർവേഡ് ചെയ്തില്ലല്ലോ. അത് വിജയ് യേശുദാസിന്റെ മോളെന്ന വാർത്ത തെറ്റാണെന്നും കൂടി അറിയിക്കാം. അമേയയ്ക്ക് ഇത്ര പ്രായമായിട്ടില്ല..

ആർക്കോ ധനസഹായം വേണമെന്ന്. ഇവിടെ ഒരു കോടി ചെരിപ്പ് നല്ലതു  മേടിക്കാൻ കാശില്ലാത്ത കൊണ്ട് ആമസോണിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഇട്ടിട്ട് ആ പ്രോഡക്റ്റ് തീർന്നു പോയി. അതിന്റെ സങ്കടം ആർക്കെങ്കിലും പറഞ്ഞാൽ മനസ്സിലാകുമോ?

മെസ്സഞ്ചറിൽ എത്ര മെസ്സേജാ? ഗുഡ് മോർണിംഗ് ആണ് കൂടുതൽ. പൂക്കളും, ബൊക്കേയും, സ്റ്റിക്കറും ദൈവങ്ങളും ആകെ കൂടി ബഹളമയം 1 എന്നാലും മറുപടി അയച്ചേക്കാം. അല്ലേൽ അയച്ചവർക്ക് എന്ത് തോന്നും? ...

വീട്ടിൽ ചെന്നാൽ കഴിക്കാൻ ഒന്നും ഉണ്ടാവില്ല. രാവിലെ പോന്നതല്ലേ?സ്വിഗ്ഗിയിൽ കേറി ഒരു ഷവർമ ഓർഡർ ചെയ്യാം. സോമാറ്റോ ഭയങ്കര താമസം ആണ്. യൂബർ ഇറ്റ്സ് സർവീസ് മഹാ മോശം. സാറിന് 2ചപ്പാത്തിയും കുറുമയും പ്രകാശന്റെ കടേന്നു വാങ്ങാം. അതാണിഷ്ടം!

മകൻ ഒഎൽ എക്സിൽ ബുള്ളറ്റിന്റെ കുറച്ച് അനുസാരികൾ വിൽക്കാൻ ഇട്ടിരുന്നു. ആരും കൊത്തിയിട്ടില്ല എന്നു രാജിയോടു പറയുന്നത് കേട്ടു. എങ്ങനെ വിറ്റു തീർക്കുമോ? പൈസ കുറഞ്ഞാലും വേണ്ടില്ല ആരേലും വാങ്ങിയാൽ മതി എന്നാണവന്റെ നിലപാട്. ഈ വിൽക്കലും വാങ്ങലും തന്നെ അവന് തൊഴിൽ. അവന്റെയും അയൽപക്കത്തെ പിള്ളേരുടെയും പാർസലുകൾ വാങ്ങി വാങ്ങി എന്റെ കൈ  കുഴഞ്ഞു. fb യിൽ രസമായി വല്ലതും കണ്ടിരുക്കുമ്പോഴാകും കോളിംഗ് ബൽ!! ദേഷ്യം വരാതിരിക്കുമോ."മകനായിപ്പോയി..... -- .കെട്ട്യോനാണേൽ.. " എന്ന സിനിമാഡയലോഗ് മനസ്സിൽ പറഞ്ഞു കൊണ്ട് കതകു തുറക്കും. മനസ്സിന്റെ കതകു പേലെ തന്നെയാ നഗരങ്ങളിൽ പുരയുടെ കതകും !അടച്ചു  കുറ്റിയിടണം!

ഹോ  സ്റ്റോപ്പ് എത്തി. ഇപ്പോഴും ഇവരെല്ലാം ഫോണിൽത്തന്നെ. ഞാനിറങ്ങട്ടെ. വീട്ടിൽചെന്നാൽ ഉടനെ ഫേസ്ബുക്കിൽ Post  ഇടണം. അത് ഒരു സാമൂഹ്യ സേവനം കൂടെ ആണല്ലോ. എത ശിഷ്യരാ എന്റെ പോസ്റ്റിനു  കാത്തിരിക്കുന്നത്!

 

സരസമ്മ .കെ .നായർ

"സ്വന്തം ഭാര്യയുടെ സ്നേഹവും വിശ്വാസവും ബഹുമാനവും നേടിയെടുക്കാൻ കഴിയാത്ത നിങ്ങൾ, ഭർത്താവ് എന്ന നിലയിൽ പൂർണ്ണ പരാജയമാണെന്നേ ഞാൻ പറയൂ. ഒരു പുരുഷന്റെ സ്നേഹത്തിനു മുൻപിൽ തലകുനിച്ച്,  അന്നുവരെ സ്നേഹിച്ച്, ലാളിച്ച്, പൊന്നുപോലെ നോക്കി വളർത്തിയ അച്ഛനമ്മമാരെയും സഹോദരങ്ങളെയും, സമ്പത്തിനേയും സൗഭാഗ്യങ്ങളെയും,  ജാതി മത ചിന്തയേയും ഒക്കെ തള്ളിപ്പറഞ്ഞ് കൂടെ വരുന്നവളാണ് സ്ത്രീ. അത്തരത്തിൽ സ്വന്തം ഭാര്യയെ സ്നേഹിച്ച് മനസ്സ് മാറ്റാനുള്ള കഴിവ് നിങ്ങൾക്കുണ്ട് എന്ന് തെളിയിക്കൂ. എങ്കിൽ നിങ്ങളുടെ ആവശ്യത്തിന് ഞാനും  കൂടെയുണ്ടാവും..."

------------------------------------------------------------------------- .

കഴിഞ്ഞ ഏപ്രിൽ മാസത്തിലെ ആദ്യ ശനിയാഴ്ച്ച, ഒരു സുഹൃത്തിനോട് പറഞ്ഞ് നിർത്തിയ വാക്കുകളാണിത്.

ദുബായിലെ പ്രശ്സ്തമായ സ്ഥാപനത്തിൽ മാനേജരാണ് സുഹൃത്ത്. കമ്പനി മാനേജ്മെൻറിനും സഹപ്രവർത്തകർക്കും മാത്രമല്ല, ക്ലയന്റിനു പോലും ഏറെ പ്രിയങ്കരൻ. രാജി വച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറാൻ ശ്രമിച്ചപ്പോൾ, ഇദ്ധേഹമല്ല മാനേജ് ചെയ്യുന്നതെങ്കിൽ കരാർ തന്നെ  റദ്ധാക്കുമെന്ന് ഇദ്ധേഹത്തിന്റെ കമ്പനി മാനേജ്മെൻറിനെ  ക്ലയന്റ് ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ അത്രക്കും മിടുക്കുള്ളയാൾ. സാധാരണ  ചെറുപ്പക്കാരിൽ കാണപ്പെടുന്ന അനാവശ്യ ശീലങ്ങളൊന്നുമില്ല.

നാലു കൊല്ലം മുൻപ് വരെ, നാട്ടിൽ ടീച്ചറായ ഭാര്യയും മകളും ദുബായിലുണ്ടായിരുന്നു. പിന്നീട് അവർ തിരിച്ച് ചെന്ന് ജോലിയിൽ കയറിയെങ്കിലും,  വർഷത്തിൽ രണ്ടു പ്രാവശ്യം വെക്കേഷന് അവർ ദുബായിലേക്ക് വരികയും , നാലു പ്രാവശ്യം ഇദ്ധേഹം നാട്ടിലേക്കും പോകുകയും ചെയ്യുന്നു. തികച്ചും സന്തോഷകരമായ കുടുംബം എന്നാണ് എല്ലാവരും കരുതിയിരുന്നത്. 

ഏപ്രിൽ മാസത്തിലെ ആദ്യ വെള്ളിയാഴ്ച, അവർ ദുബായിലേക്ക് വെക്കേഷന് വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. ആ സുഹൃത്താണ് ഫോണിൽ മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങിയത്.

"എനിക്കിനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ വയ്യ. സകല പരിധിയും കഴിഞ്ഞു. ജീവിതം തന്നെ മടുത്തു. ഒരു ജീവിതമല്ലേയുള്ളു. മോളെ ഓർത്താണ് ഇത്രയും സഹിച്ചത്. ഞാൻ  ഡിവോർസ് ചെയ്യാൻ തന്നെ തീരുമാനിച്ചു. പൊരുത്തപ്പെട്ട് പോകാനാവുന്നില്ലെങ്കിൽ  പിരിയുന്നതാണ് നല്ലത് ".

പലരിൽ നിന്നും പല പ്രാവശ്യം നേരത്തെ കേട്ടിട്ടുള്ളതാണെങ്കിലും,  കാര്യങ്ങൾ ഇത്രത്തോളമാവുന്നതു വരെ, പറയാതിരുന്നതിൽ ഒരു നിമിഷം വിഷമം തോന്നി.

തുടർന്നുള്ള നാൽപ്പത് മിനുട്ട്, അദ്ധേഹം പ്രശ്നങ്ങളുടെ കെട്ടഴിച്ചു.

വിമാന ടിക്കറ്റും .എടുത്തു രണ്ടു മാസത്തേക്ക്  ഹോട്ടൽ അപ്പാർട്ട്മെൻറും ബുക്ക് ചെയ്തു കാത്തിരുന്നു. പക്ഷേ തലേ ദിവസം വരേണ്ടിയിരുന്ന ഭാര്യയും മോളും വന്നില്ല. ഭാര്യക്ക് തന്നോട് ഒട്ടും സ്നേഹമില്ല. സ്നേഹപൂർവ്വം സംസാരിച്ചിട്ട് വർഷങ്ങളായി...മാസം രണ്ടാകുന്നു ഭാര്യയുമായി നേരിട്ട് സംസാരിച്ചിട്ട്. ഒരു മാസമായി  ഭാര്യ അവരുടെ വീട്ടിലാണ്. ഭാര്യയുടെ ചേച്ചിയും അനിയനും അനിയന്റെ ഭാര്യയും കുത്തിത്തിരിപ്പുകൾ നടത്തുന്നു, അമ്മയും അവരും പറയുന്നതാണ്  ഭാര്യക്ക് വേദവാക്യം. വർഷങ്ങളായി എല്ലാ ഫോൺ സംഭാഷണങ്ങളും വഴക്കിലാണ് അവസാനിക്കുന്നത്. ഭാര്യ സീരിയലുകൾ കാണുന്നു. അതിലെ ഭർത്താക്കൻമാരെ ആരാധിക്കുന്നു. ഭർത്യ വീട്ടുകാരോട് അത്യാവശ്യത്തിന്  മാത്രം സംസാരിക്കുമ്പോൾ അയൽ വീട്ടുകാരോട് മണിക്കൂറുകൾ സംസാരിക്കുന്നു.. ഞാൻ സംസാരിക്കുമ്പോൾ മൂളിക്കേൾക്കുകയല്ലാതെ തിരിച്ചൊന്നും പറയില്ല. യന്ത്രം പോലെ ജീവിക്കുന്നു............. അങ്ങിനെ...അങ്ങിനെ...

തുടരുന്ന പ്രശ്നങ്ങൾ. 

പ്രശ്നങ്ങൾക്ക് കാമ്പില്ല എന്നും, എളുപ്പത്തിൽ  പരിഹരിക്കാവുന്നതേയുള്ളു എന്നും മനസ്സിലാവാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അദ്ധേഹം പക്ഷേ, ഏറെ ലിബറൽ ആയ മറ്റൊരു സുഹൃത്തിനോടാണ് ഇത് വരെ കാര്യങ്ങൾ പങ്കുവച്ചിരുന്നത്. ആ സുഹൃത്താണ് ഡിവോർസിനെ ഓരോ ഘട്ടത്തിലും  പ്രോത്സാഹിപ്പിച്ചിരുന്നത്.

" ഭാര്യ നിങ്ങളോട് സ്നേഹത്തോടെ സംസാരിക്കുന്നില്ല, എന്നതവിടെ നിൽക്കട്ടെ. താങ്കൾ ഭാര്യയോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എത്ര കാലമായി എന്നു പറയാമോ?" ഞാൻ ചോദിച്ചു. ഓർക്കുന്നില്ല എന്ന  മറുപടി കിട്ടാൻ രണ്ടു മിനിട്ടിലധികം സമയമെടുത്തതോടെ കാര്യങ്ങൾ വ്യക്തമായി.

നമ്മുടെ ഭാര്യയായി, മക്കളുടെ അമ്മയായി, ഭാവിയിൽ അമ്മൂമ്മയായി, കുടുംബത്തിലെ അംഗമായി, സന്തോഷത്തിലും സന്താപത്തിലും നേട്ടങ്ങളിലും കോട്ടങ്ങളിലും ക്ലേശങ്ങളിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും  നമ്മോടൊപ്പം നിൽക്കുന്ന, സ്വന്തം ഭാര്യയെ സ്നേഹിക്കാൻ, സ്നേഹത്തോടെ സംസാരിക്കാൻ, കഴിയാത്ത ഒരാൾ കല്യാണം കഴിക്കാതിരിക്കുന്നതാണ്  നല്ലത്.

ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സകല കാര്യങ്ങളിലും കുറ്റം പറയുന്ന, നല്ലത്  ചെയ്താൽ നല്ല വാക്ക് പറയാത്ത,  നിസ്സാര തെറ്റുകൾക്ക് പോലും വഴക്ക് പറയുന്ന,  അറിയാതെ പറ്റുന്നചെറിയ അബദ്ധങ്ങളെ വലുതാക്കി ചിത്രീകരിക്കുന്ന, ആളുകളുടെ മുന്നിൽ കൊച്ചാക്കി സംസാരിക്കുന്ന, അവസരം കിട്ടുമ്പോഴൊക്കെ നിങ്ങളുടെ കുടുംബക്കാരെ പുച്ഛിക്കുന്ന, ഒരു മേലധികാരിയെയോ സഹപ്രവർത്തകനെയോ, സുഹൃത്തിനേയോ ബന്ധുവിനേയോ നിങ്ങൾക്ക് സ്നേഹിക്കാൻ കഴിയുമോ?.

ഇല്ല എന്നാണുത്തരമെങ്കിൽ, ഇതൊക്കെ മുഴുവനായോ, ഭാഗികമായോ നിങ്ങൾ ഭാര്യയോട് ചെയ്യുന്നുവെങ്കിൽ ഭാര്യയ്ക്ക് നിങ്ങളെ സ്നേഹിക്കുവാൻ കഴിയുമോ എന്നാലോചിച്ചു നോക്കൂ.

ഭാര്യയും നിങ്ങളെപ്പോലെ ഒരു വ്യക്തിയാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവർക്കും ആഗ്രഹമുണ്ട്. അതിനുള്ള അവസരമെങ്കിലും അവർക്ക് നൽകൂ. സ്നേഹപൂർണ്ണമായ പെരുമാറ്റവും, സംസാരവും സ്നേഹപ്രകടനങ്ങളും  ഹണിമൂൺ ദിനങ്ങൾ വരെ മാത്രമുള്ളതല്ല, മറിച്ച് ജീവിതാവസാനം വരെ തുടരേണ്ടവയാണ്.

കുടുംബവും കുട്ടികളും പ്രാരാബ്ദങ്ങളും ഒക്കെയാവുമ്പോൾ സമ്മർദ്ധങ്ങളുണ്ടാവാം. അപ്പോഴും നമ്മെ ജീവിതത്തിൽ കൈപിടിച്ച് നടത്തുന്നത് നമ്മുടെ സ്നേഹമാവണം. ഭാര്യയോടുള്ള സ്നേഹവും സ്നേഹ വാക്കുകളും, മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല.  നിർബന്ധമായും പറയുക തന്നെ വേണം. കാരണം അവരതാഗ്രഹിക്കുന്നു, ഇഷ്ടപ്പെടുന്നു. അവരോട് സ്നേഹം പറഞ്ഞാൽ, പ്രകടിപ്പിച്ചാൽ നിങ്ങൾ ചെറുതാവുന്നില്ല, മറിച്ച് അവരുടെ മനസ്സിൽ വലുതാവുകയാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുക.

കുടുംബമാവുമ്പോൾ സാഹചര്യമനുസരിച്ച് ചില്ലറ നിയന്ത്രണങ്ങളും വേണ്ടി വരാം. അങ്ങിനെ വരുമ്പോൾ കോപം കൊണ്ടല്ല, മറിച്ച് സ്നേഹം കൊണ്ടാണ് നിയന്ത്രിക്കേണ്ടത്.

സ്നേഹം, പരിഗണന, കരുതൽ, ഏത് സാഹചര്യത്തിലും കൂടെയുണ്ടാവുമെന്ന വിശ്വാസം, സുരക്ഷിതത്വം, പ്രോത്സാഹനം, ആശ്വാസം, പരസ്പര ബഹുമാനം, അംഗീകാരം ഇവയൊക്കെ ഭാര്യക്ക് നൽകാൻ ഓരോ ഭർത്താവും ബാധ്യസ്ഥനാണെന്നറിയുക. അത് ഭർത്താവിന്റെ  ഉത്തരവാദിത്തമാണെന്നറിയുക.

വിവാഹത്തിന് മുൻപ് അധികമാർക്കും ഇത്തരം കാര്യങ്ങൾ അറിയുകയില്ല, അറിയുന്ന മുതിർന്നവർ ആരും പറയുകയുമില്ല. ഭാഗ്യം കൊണ്ട് മിക്ക ദാമ്പത്യങ്ങളും എങ്ങിനെയൊക്കെയോ തട്ടിമുട്ടി പോകുന്നു എന്ന് മാത്രം.

എങ്കിൽ പോലും "  സ്വന്തം ഭാര്യയുടെ സ്നേഹവും വിശ്വാസവും ബഹുമാനവും നേടിയെടുക്കാൻ കഴിയാത്ത നിങ്ങൾ, ഭർത്താവ് എന്ന നിലയിൽ പൂർണ്ണ പരാജയമാണെന്നേ ഞാൻ പറയൂ. ഒരു പുരുഷന്റെ സ്നേഹത്തിനു മുൻപിൽ തലകുനിച്ച്  അന്നുവരെ സ്നേഹിച്ച്, ലാളിച്ച്, പൊന്നുപോലെ നോക്കി വളർത്തിയ അച്ഛനമ്മമാരെയും സഹോദരങ്ങളെയും സമ്പത്തിനേയും ജാതി മത ചിന്തയേയും ഒക്കെ തള്ളിപ്പറഞ്ഞ് കൂടെ വരുന്നവളാണ് സ്ത്രീ. സ്നേഹം കൊണ്ട് അത്തരത്തിൽ സ്വന്തം ഭാര്യയുടെ മനസ്സ്  മാറ്റാനുള്ള കഴിവ് നിങ്ങൾക്കുണ്ട് എന്ന് തെളിയിക്കൂ. എങ്കിൽ എന്തിനും ഞാൻ കൂടെയുണ്ടാവും..."

ഭാര്യയുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ സ്ഥിതിക്ക് അവരുടെ 10 ഗുണങ്ങളെപ്പറ്റി ഒരു ലിസ്റ്റ് തയ്യാറാക്കൂ.. അതിന് ശേഷം സോറി എന്നു തുടങ്ങുന്ന, ജോലിയിലെ സമ്മർദ്ധമാണ് ഇതിനൊക്കെ കാരണമെന്നും നിന്നെ ഒരു പാട്  മിസ്സ് ചെയ്യുന്നു, ഒത്തിരി  സ്നേഹിക്കുന്നു എന്നും എടുത്ത് പറഞ്ഞ് മെസേജ് ചെയ്യാൻ പറഞ്ഞു. ഭാര്യ തിരിച്ച് വിളിക്കുന്നത് വരെ മെസേജ് അയച്ചു കൊണ്ടിരിക്കാനും  സുഹൃത്തിനോട് നിർബന്ധപൂർവ്വം പറഞ്ഞു. ഏതാണ്ട് മനസ്സ് മാറിയിരുന്ന സുഹൃത്ത് ആവേശപൂർവ്വം സമ്മതിച്ചു.

ആദ്യ ദിനം നിരാശയുടേതായിരുന്നു. രണ്ടാമത്തെ ദിവസം മുതൽ മെസേജിന് മറുപടി കിട്ടുകയും മൂന്നാമത്തെ ദിവസം സുഹൃത്തിന്റെ ഭാര്യ തിരിച്ചു വിളിക്കുകയും ചെയ്തു. വൈകാതെ പിണക്കത്തിന്റെ  മഞ്ഞുരുകയും ചെയ്ത് അവർ വീണ്ടും സന്തോഷമുള്ള ദമ്പതികളായി മാറി.   5 വർഷത്തെ ലീവുമായി ഈ വരുന്ന ഏപ്രിൽ മുതൽ  ദുബായിലേക്ക് അവർ വീണ്ടും വരുന്നു.ഏറെ സന്തോഷം നൽകിയ വർത്തമാനം.

പുറത്തു കാണുന്നത് പോലെയല്ല പലരുടെയും ജീവിതം എന്നത് ആശങ്കപ്പെടുത്തുന്നു. ഭാര്യമാരുടെ ഭാഗത്തും ധാരാളം അവില്ലായ്മകൾ ഉണ്ട്. അവയൊക്കെ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുമുണ്ട്. ഇവിടെ സുഹൃത്തിനെയും  ഭാര്യയെയും വ്യക്തിപരമായി അറിയാവുന്നത് കൊണ്ട് അവരോട് സംസാരിക്കേണ്ടതായി  വന്നില്ല എന്നു മാത്രം.

 

ശിവകുമാർ

എന്തെന്നും എന്തിനെന്നും 

കുഞ്ഞു ചോദിച്ചിടുമ്പോൾ,

എന്തു ഞാൻ പറയേണമെ-

ന്നറിയാതെ വലയുന്നു.

 

ആലപ്പാടെന്നൊരു കൊച്ചു-

ഗ്രാമത്തെപ്പറ്റി, കടൽ തിന്നു-

തീരുന്ന കരയെപ്പറ്റി, അവിടെ-

ബ്ഭീതിയിൽ ദിനങ്ങൾ 

താണ്ടുന്ന മനുഷ്യജീവനെപ്പറ്റി.

 

മുത്തശ്ശിക്കഥയ-

ല്ലതിജീവനത്തിൻ രാക്ഷസ-

ത്തിരകളിൽത്തലചായ്ച്ചു,

ജീവച്ഛവങ്ങളായ്-

ക്കരിമണൽത്തീരത്തു 

ജനിച്ചുപോയതിൻ മഹാ-

പാതകത്തിന്റെ, കൊടുത്തു-

തീരാത്ത വിലയെപ്പറ്റി.

 

എന്തു ഞാൻ പറയേണ്ടൂ, 

കുഞ്ഞേ, നീയും ഞാനു-

മീ നീതികേടിൻ മുന്നിൽ,

നിസ്സഹായരായ് നിൽക്കും

വെറും ദൃക്‌സാക്ഷികൾ.

 

ജമീല മേരി

 

 

   

ഇന്നു പത്തറുപതു വയസ്സുവരെ ജീവിച്ചപ്പോൾ എനിക്കൊരു പുതിയ സംശയം. സത്യത്തിൽ ഈ ജീവിതം സത്യമോ മിഥ്യയോ? അഥവാ ജീവിതം സത്യമാണെങ്കിൽ എന്താണതിന്റെ മാനദണ്ഡവും പ്രസക്തിയും? മതങ്ങൾ പറയുന്ന ന്യായീകരണങ്ങൾ ശുഷ്ക്കമാണെന്നു കുറച്ചു കാലങ്ങൾക്കു മുൻപേ മനസ്സിലായതാണ്. അതുകൊണ്ടു ആരും മതാത്മകമായ ഒരു വിശദീകരണവുമായി വരരുതേ പ്ലീസ്..യുക്തിപരമായ മറുപടികളും പലപ്പോഴും അങ്ങോളമെത്താറില്ല. അതുകൊണ്ടുതന്നെ ഭക്തിയും യുക്തിയും ജീവിതത്തിൽ ഒരുപോലെ നിരർത്ഥകമാണെന്നു തിരിച്ചറിഞ്ഞിരുന്നു. പിന്നെയുള്ളത് ആജ്ഞേയമായ മാർഗ്ഗങ്ങളാണ്. അതും നാളിതുവരെ എന്നെ എങ്ങും എത്തിച്ചുകാണുന്നില്ല. 

നിഷ്കളങ്കമായ ഒരു മനസ്സോടെയാണ് ഞാനും അമ്മയുടെ ഉദരത്തിൽ ഉരുവായതെങ്കിലും എന്നോടൊപ്പം പൂർവികമായ ഒരുപിടി വാസനകളും ഉണ്ടായിരുന്നു. ആ സത്യത്തെ മുന്നോട്ടുള്ള ജീവിത പ്രയാണത്തിൽ ഞാൻ തിരിച്ചറിഞ്ഞ വസ്തുതയാണ്. അപ്പോൾ ഞാൻ ജാതനാകുന്നതിനു മുൻപേ  എന്റെതന്നെ പൂർവികമായ വാസനകൾ മീൻ വെട്ടുന്ന അമ്മയുടെ മുന്നിൽ പൂച്ചയെന്നപോലെ എന്റെ വരവിനായി കാത്തിരുന്നു എന്നുവേണം ഗ്രഹിക്കാൻ. പിന്നീടുള്ള ജീവിത പരാക്രമങ്ങൾ ഒക്കെത്തന്നെയും അബദ്ധങ്ങളിൽ നിന്നും വലിയ അബദ്ധങ്ങളിലേക്കുള്ള ഒരു മഹാപതനമായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. 

ഗർഭപാത്രത്തിലെ എട്ടൊൻപതു മാസത്തെ ഇരുളടഞ്ഞ ജീവിതം എന്നിൽ പ്രകാശത്തെക്കുറിച്ചുള്ള ബോധമുണർത്തി. പിന്നെ അമാന്തിച്ചില്ല ഞാൻ ജനിക്കുവാൻ തന്നെ തീരുമാനിച്ചു. അക്കാലത്തു സിസ്സേറിയൻ ഇല്ലാതിരുന്നതിനാൽ വളരെ ആയാസപ്പെട്ടായിരുന്നു എന്റെ ജനനം. മലർന്നു കിടന്നു ഓലമേഞ്ഞ കൂര കണ്ടു മടുത്തപ്പോൾ എങ്ങനെയെങ്കിലും ഒന്നു കമഴ്ന്നു കിടക്കാൻ മോഹിച്ചു. കമഴ്ന്നു കിടന്നപ്പോൾ തറയിൽ മെഴുകിയ ചാണകത്തിന്റെ ദുർഗന്ധം ശ്വാസം മുട്ടിക്കുന്നതുപോലെ എനിക്കു തോന്നി. അതോടെ മുട്ടിൽ നീന്തണമെന്ന മോഹമുദിച്ചു. അതുകൊണ്ടും വലിയ കാര്യമുണ്ടായില്ല മുട്ടിൽ  കുറച്ചു തഴമ്പ് ഉണ്ടായതു മിച്ചം. കാരണം മുട്ടിൽ നീന്തി എല്ലായിടത്തും എത്താൻ കഴിയില്ലെന്ന ബോധ്യത്തിൽ ഒടുവിൽ നടക്കുവാൻ തീരുമാനിച്ചു. നടപ്പോടെ എല്ലാം ശരിയാകുമെന്ന എന്റെ മോഹത്തിനും വലിയ ആയുസ്സ് ഉണ്ടായില്ല. കാരണം വെറുതെ നടന്നിട്ടു ഒരു കാര്യമില്ലന്ന തിരിച്ചറിവിൽ ഞാൻ പള്ളിക്കൂടം വരെ നടന്നു. കുറെകൊല്ലങ്ങൾ അതിനായി പാഴാക്കിയത് മിച്ചം. കാരണം ചുമ്മാ കുറെ പഠിച്ചിട്ടു ഒരു കാര്യവുമില്ലന്ന ബോധ്യത്തിൽ തൊഴിലധിഷ്ഠിത വിദ്യതന്നെ പഠിക്കണമെന്ന മോഹത്തിൽ നാടുവിട്ടു. തൊഴിൽപഠിച്ചു കുറെ ഊരുചുറ്റി പ്രവാസിയായി. 

അപ്പോൾ ആരോ പറഞ്ഞു കല്യാണം കഴിച്ചാൽ എല്ലാം ഒന്നു ഓർഡറിൽ ആകുമെന്ന്. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണതുപോലെയായിരുന്നു ആ തീരുമാനം. അതോടെ സ്വാതന്ത്ര്യം എന്ന വാക്കിന്റെ സ്പെല്ലിങ്ങുപോലും ഞാൻ മറന്നുപോയി. ദാമ്പത്യം സുന്ദരമാകണമെങ്കിൽ കുട്ടികൾ വേണമെന്ന നാട്ടുനടപ്പിൽ പിന്നെ അതിനായുള്ള ശ്രമങ്ങളായി. കുട്ടികളുടെ വരവോടെ ഞാൻ വറചട്ടിയിൽ നിന്നും എരിതീയിലേക്കു വീഴുമെന്നു സ്വപ്നത്തിൽപ്പോലും നിരീച്ചിരുന്നില്ല. പിന്നെ വർഷങ്ങൾ നീണ്ടുനിന്ന പ്രാരാബ്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ജീവിതം. ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പുപോലെ ഏതാണ്ട് എല്ലാം നിശബ്ദമാണ്. ഇതിൽ എവിടെയായിരുന്നു ജീവിതം എന്നു ഞാൻ ഇപ്പോൾ ആത്മാർത്ഥമായി  തിരയുകയാണ്. ഇവിടെയാണ് ജീവിതമെന്ന സത്യാ മിഥ്യാ പ്രഹേളികയിൽ ഞാൻ ഇപ്പോൾ സംശയാലു ആയിരിക്കുന്നത്.

ജോസഫ് ജോൺ

കഥാകാരന്മാരുടെ കഥാകാരൻ എന്ന് ആരെയെങ്കിലും നിസംശയം വിശേഷിപ്പിക്കാമെങ്കിൽ അത്  ശ്രീ പത്മരാജൻ സാറിനെയാവും, പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ച് കഥകളിൽ കുടിയിരുത്തിയ ഗന്ധർവ്വൻ, മണ്ണും മഴയും, പുഴകളും കടലും, മഞ്ഞും തണുപ്പും, വെയിലും വേനലും, നിലാവും നക്ഷത്രങ്ങളും, കാവും കുളങ്ങളും, നാടും നഗരവും ഒക്കെ കിഴക്കെമുറ്റത്തെ ചെമ്പകത്തോടൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി, ഋതുഭേദങ്ങളുടെ പാരിതോഷികം പോലെ നമ്മളിലൂടെ ഇന്നും കാലാന്തരങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.

മഴക്കാറ് കൊണ്ടു കയറുമ്പോൾ തുടങ്ങുന്ന കഥ മഴ പെയ്തിറങ്ങും മുൻപ് പറഞ്ഞു തീർക്കുന്ന ആഖ്യാന ശൈലി അത് ലോകോത്തരമാണ്, പുലയനാർകോട്ട ലോക ക്ലാസ്സിക്കുകളിൽ പെടേണ്ട ഒരു സൃഷ്ടിയായി എന്നും അനുഭവപ്പെട്ടിട്ടുണ്ട്, തലയിൽ വാടാത്ത മുല്ലപ്പൂക്കൾ ചൂടി മേഘങ്ങളിൽ ആൾരൂപങ്ങളെ കാണുന്ന ഗിരിജയുടെ സ്വപ്നം വൃദ്ധയായ വേലക്കാരിയിലൂടെ പൂർണ്ണമാകുന്നത് എത്രയാവർത്തി വായിച്ചാലും ഒരു നനുത്ത സ്വപ്നം പോലെ തോന്നും, ദൂരെ രാവയലുകളിലെ മഴ കൈകാട്ടി, "വായോ" എന്ന് കുട്ടിയെ വിളിക്കുമ്പോൾ മഴ പെയ്തിറങ്ങുന്നത് വായനക്കാരന്റെ നെഞ്ചിലേക്കാണ്, മക്കളുടെ തോളിൽ സ്വയം ശവമഞ്ചത്തിലേറി നക്ഷത്രങ്ങളിലേക്കു യാത്രയാവുന്നു മൂത്തമ്മ, ഞാനും നീയും മരിച്ചതായി കണക്കാക്കികൊണ്ടു ചുംബിച്ച ചുണ്ടകൾക്കു വിട നൽകുന്ന ലോല, ആദ്യത്തെ ഡയറിയെഴുത്തുകാരൻ ഗോപാലൻകുട്ടി, പുകക്കണ്ണടയിലൂടെ തെളിയുന്ന വളയങ്ങൾ, ഉപദേശങ്ങൾ, സായാഹ്നമേഘങ്ങൾക്കു ചോട്ടിലൂടെ നടക്കാൻ തുടങ്ങുന്ന കൈകേയിയും ഭർത്താവും, സുമിത്രയുടെയും അപ്പൂപ്പന്റെയും ആനക്കെണിയും, തമ്മിൽതല്ലി മരിക്കുന്ന വെളിപാടുകൊണ്ടവരും.

വെറുതെ നടക്കാനിറങ്ങിയവരുടെ സായാഹ്നസവാരിയും , പൊരുളറിയാത്തവരുടെ സംഘപ്പൊരുളും, യശോദയെ തേടുന്ന ശാന്തസൂര്യൻ നന്ദനും, അസ്ഥിയും മാംസവും മജ്ജയുമുള്ള ചിതലും, അപരന്മാരായ എമും ജെയും, മണിയന്റേയും നാഗരത്തിനത്തിന്റെയും വിദൂരബന്ധവും, രതുവേച്ചിയുടെ രതിനിർവ്വേദവും, നന്ദിനിയുടേയും നിമീലിതയുടേയും ജലജ്വാലയും, അമൃതേത്തും, നക്ഷത്രദുഃഖവും, അരപ്പട്ടകെട്ടിയ ഗ്രാമവും അങ്ങിനെ ആകാശത്തിലെ തിളക്കമുള്ള നക്ഷത്രങ്ങൾപോലെ നീളുന്നു കഥകൾ,

അവയിൽ പലതും എത്ര പേർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്, അദ്ദേഹത്തിന്റെ എഴുത്തുകളൊക്കെ അർഹിക്കുന്ന പരിഗണനയോടെ വായിക്കപ്പെട്ടിട്ടുണ്ടോ വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്നത് ചർച്ചയാകേണ്ട വിഷയമാണ്, കഥയുടെ ഒരു ഘട്ടങ്ങളിലും കഥാപാത്രങ്ങളെ അദ്ദേഹം കൈവിടുന്നില്ല, പ്രകൃതിയുടെ മാറ്റങ്ങളിലൂടെ ഓരോരുത്തരെയും നമ്മൊളൊടു ചേർത്ത് നിർത്തുന്നു,നക്ഷത്രങ്ങളെ കാവലാക്കി ചന്ദ്രികയേറ്റു തിളങ്ങാൻ തുടങ്ങുന്ന ഉയരം കുറഞ്ഞ തെങ്ങോലകളുടെ കീഴെക്കൂടി വിദൂരസ്വപ്നമായ വീട്ടിലേക്ക് നടന്നുപോയവൾ 'കല്യാണിക്കുട്ടി', വേനൽ മഴ പോലെ ലക്ഷിമിയേടത്തി, കാണാമറയത്തേയ്ക്കു പോകുന്നവർ ശോഭ, പ്രഭു, ബാബു, ജ്വലിച്ചു ജീവിക്കുന്ന തകര, ചെല്ലപ്പനാശാരി, സുഭാഷിണി, മാതു, ഇരുട്ടോ വെളിച്ചമോ എന്നറിയാതെ കത്തുകൾക്കിടയിൽ ജീവിതം പരതുന്ന കരുണാകരമേനോൻ, ഇരുണ്ട ഇടനാഴികളിൽ അപ്രത്യക്ഷയായവൾ ശാരദ ,കാരിരുമ്പുപോലെ ഹൃദയമുള്ളവൻ എന്ന് തോന്നിക്കുന്ന തങ്ങൾ, തീരാ മഴ പോലെ ക്ലാര, കാട്ടിലേക്കും കടലിലേക്കും ശവവാഹനങ്ങൾ തേടി പുരുഷൻ, ഇതാഇവിടെവരെ എന്നു പറയുന്ന വിശ്വനാഥനും പൈലിയും , കള്ളൻ പവിത്രൻ, പിന്നെ പെരുവഴിയമ്പലവും, വാടകയ്‌ക്കൊരു ഹൃദയവും, മഞ്ഞുകാലം നോറ്റ കുതിരയും, പ്രതിമയും രാജകുമാരിയും ഒക്കെ തന്ന എണ്ണമറ്റ കഥാപാത്രങ്ങൾ. 

സ്‌കൂൾതലങ്ങളിലാണ് ആദ്യമായി അദ്ദേഹത്തിന്റെ കഥകൾ വായിച്ചു തുടങ്ങിയത്, പ്രവാസത്തിൽ കുറെ വർഷത്തോളം വായനയില്ലാത്ത ഒരു നീണ്ട ഇടവേളയുണ്ടായിരുന്നു ജീവിതത്തിൽ,  എങ്കിലും ജീവിതത്തെ ഇത്ര സ്വാധീനിച്ച ഒരു എഴുത്തുകാരൻ ഉണ്ടായിട്ടില്ല, 1999 -2000   ആണെന്നാണ് വിശ്വാസം, മലയാളി വംശജനായ ഹോളിവുഡ് സംവിധായകൻ  എം. നൈറ്റ് ശ്യാമളൻ  "ദി സിക്സത്‌ സെൻസ്" എന്ന വിഖ്യാതമായ സിനിമ പുറത്തിറക്കുന്നത്, അതിന്റെ അവസാന രംഗങ്ങളിൽ നായകനായ മാൽകം (ബ്രൂസ് വില്ലിസ്സ്) തന്റെ ഭാര്യയുടെ അടുത്തിരിക്കുന്ന രംഗമാണ്, ഉറക്കത്തിൽ അവർ പറയുന്നു, "ഞാൻ നിന്നെ ഒത്തിരി മിസ്സ്‌ ചെയുന്നുണ്ട്", "ഞാനും" എന്ന് മാൽക്കം മറുപടി പറയുന്നു , "നീ എന്തിനാണ് മാൽക്കം എന്നെ വിട്ടുപിരിഞ്ഞു പോയത്..? " എന്ന് ഭാര്യ ചോദിക്കുമ്പോൾ "എന്ത്" എന്ന ചോദ്യത്തോടെ മാൽക്കം ഞെട്ടി എഴുന്നേൽക്കുന്നു, ഭാര്യ കൈയിൽ പിടിച്ചു കിടന്നുറങ്ങിയ അയാളുടെ കല്യാണ മോതിരം താഴെ വീഴുന്നു, മാൽക്കം  സ്വന്തം കൈയിലേക്ക് നോക്കുമ്പോൾ മോതിരം തന്റെ വിരലിലില്ല, ഞെട്ടലോടെ തന്നോടൊപ്പം നടന്നിരുന്ന കോൾ സിയർ എന്ന കുട്ടി മിക്കപ്പോഴും പറയുന്ന ഒരു സംഭാഷണം അദ്ദേഹം ഓർത്തെടുക്കുന്നു, "എനിക്ക് മരിച്ചവരെ കാണാം അവരോടു സംസാരിക്കാം, പക്ഷെ അവർക്കറിയില്ല അവർ മരിച്ചവരാണെന്ന്", അങ്ങിനെ താൻ മരിച്ചവനാണെന്ന് മാൽക്കം തിരിച്ചറിയുന്നതാണ് കഥാന്ത്യം.

ഇതു കണ്ടപ്പോൾ മുതൽ എവിടയോ വായിച്ച ഒരു സാമ്യം തോന്നിയിരുന്നു, കുറെ നാളത്തെ തിരച്ചിലിൽ ഒടുവിൽ അതു കണ്ടെത്തി, പത്മരാജൻ സാർ 1977ൽ തന്റെ ചെറുകഥയായ "അവകാശങ്ങളുടെ പ്രശ്നം" ഇതേ പോലെ ഒരു വിഷയമാണ് കൈകാര്യം ചെയ്തത്, മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന ഒരു തെരുവ്, അവിടെ മരിച്ചുപോയ തന്റെ മാതാപിതാക്കളുടെ ചിത്രം തേടി അലയുന്ന ദിവാകരൻ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടകളായകടകളൊക്കെ തിരഞ്ഞ് ഒടുവിൽ അവസാനത്തെ കടയിൽ എത്തി  പടങ്ങൾ തിരയുമ്പോൾ രണ്ടു കുട്ടികൾ കടയിലേക്ക് കയറി വരുന്നു, കുട്ടികൾ പോയിക്കഴിഞ്ഞു തിരയാം എന്നു കരുതി ദിവാകരൻ മൂലയിലേക്ക് മാറി ഭിത്തിയിൽ ചാരി നിന്നു, പടങ്ങൾ നോക്കിനോക്കി കുട്ടികൾ അയാൾ നിൽക്കുന്നിടത്തെത്തി, ദിവാകരനെ കണ്ട് അവർ നിന്നു, അവരുടെ കണ്ണുകൾ അയാളുടെ തുറന്ന കൺപോളകിൽ തറച്ചു, അവരുടെ തിരച്ചിൽ തന്റെ മുന്നിൽ ഒടുങ്ങുന്നു എന്ന് ദിവാകരൻ ഭയപ്പാടോടെ അറിഞ്ഞു. 

നോക്കിനിൽക്കെ കുട്ടികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, നിശ്ശബ്ദമായി അവർ കരയാൻ തുടങ്ങി, ആ കരച്ചിൽ കണ്ടുനിൽക്കുക വിഷമമായിരുന്നെങ്കിലും എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതിരുന്നതു കൊണ്ട് അയാൾ അവിടെത്തന്നെ നിന്നു. ഏറെനേരത്തെ കരച്ചിലിനുശേഷം അവർ കടക്കാരനെ അകത്തേക്കു വിളിച്ചു, "ഇതാ ഈ പടമാണ് ഞങ്ങൾ തിരഞ്ഞുകൊണ്ടിരുന്നത്",  ഏങ്ങലടിക്കിടയിൽ അവർ പറഞ്ഞു. കടക്കാരൻ ദിവാകരനെ ഒരു വലിയ കടലാസ്സുകൂട്ടിലാക്കി ഭംഗിയായി പൊതിയാൻ തുടങ്ങി.

കാരണം മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന ഒരു തെരുവായിരുന്നല്ലോ അത്...!!!!

എന്തു പറയാൻ, വാക്കുകൾക്ക് അതീതമാണ് അദ്ദേഹം സൃഷ്‌ടിച്ച വായനയുടെ സാമ്രാജ്യം അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ വായനക്കാരനാകാൻ കഴിഞ്ഞു എന്നതാണ് നമ്മുടെ പുണ്യം, ജീവിച്ചിരുന്നെങ്കിൽ പത്മരാജൻ സാർ ഇന്നെവിടെ നിൽക്കുമായിരുന്നു എന്ന ചോദ്യത്തിന് പ്രസ്കതിയില്ലെന്നറിയാം, എങ്കിലും നഷ്ട്ടങ്ങളുടെ വലിയനഷ്ടം അത് വായനക്കാരായ നമ്മൾക്കാണ് എന്നുറപ്പിച്ചു പറയാം, ഒരു ഓസ്കാർ ജേതാവാകേണ്ടിയിരുന്നയാൾ ഒരു പക്ഷെ അതിനപ്പുറത്തേക്കും വളരേണ്ടിയിരുന്നയാൾ.

പക്ഷെ നാല്പത്തിയാറു വയസ്സിനുള്ളിൽ അദ്ദേഹം സൃഷ്ടിച്ച അക്ഷരങ്ങളുടെ ഗന്ധർവലോകം അതിരുകളില്ലാത്തതാണ്, ആ ലോകത്തിന്റെ വരമ്പുകളിലൂടെ സഞ്ചരിക്കുമ്പോൾ ഗന്ധർവ്വൻ  നമ്മുക്കൊപ്പമില്ല എന്ന ഒരു തോന്നൽ പോലും ഒരിക്കലും  ഉണ്ടാവുന്നുമില്ല,  അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ " മരണം ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു ഫുൾസ്റ്റോപ്പാണോ...?, ആണ് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നില്ല, കാരണം പത്മരാജൻ സർ മരിച്ചുപോയി എന്ന് എനിക്കെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും....!!!!!!! 

"ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേഘമായ്"

 

മനോജ്.എൻ.ഡി

ആയതിനാൽ നമുക്ക്‌ കാക്കപ്പുള്ളികളെക്കുറിച്ചു സംസാരിക്കാം.

 

പ്രണയം കണ്ടെടുക്കും വരെ

അദൃശ്യരത്രേ അവ!

 

കാണാമറുകുകൾക്കായി ഗന്ധർവനെത്തും വരെ,

പഴകിപ്പൊടിഞ്ഞ ഏടുകളിൽ

തപസ്സിരിക്കാൻ വിധിക്കപ്പെട്ടവ!

 

നരച്ച കള്ളികളിൽ,

ബന്ധുതയുടെ സാക്ഷ്യപത്രത്തിന്മേൽ

ബോധിപ്പിക്കുന്ന,

ഉടമസ്ഥാവകാശത്തിനുള്ള ഉടലിലെ പാഴ്‌വേലകൾ!

 

ഇടത്തേക്കവിളിലൊന്ന്, 

വലത്തെ കൈത്തണ്ടയിലൊന്ന്,

കഴുത്തിലധികം താഴാതെ ഒന്ന്,

 

കാണാമറയത്താരുമറിയാതെ

കുഴിച്ചിടുന്നവ വേറേ..

വേണ്ടുന്നവനു മുന്നിൽമാത്രം

നാണം മാറ്റി അനാവൃതമാവുന്നവ!

 

ഒരു സ്വപ്നത്തിന്റെ സൂക്ഷ്മദർശ്ശിനിയിലൂടെ

വെളിപ്പെട്ട അയാളുടെ പിൻ കഴുത്തിലെ മറുക്‌..

കണക്കുകളിൽ പെടാത്ത, 

എപ്പോഴോ കാൽ വഴുതിയ, പ്രണയത്തിന്റെ ബാക്കിപത്രം!

 

ഉന്മാദത്തിന്റെ ഇടവേളകളിലെപ്പൊഴോ വെളിപ്പെട്ട കാൽ വണ്ണയിലെ അവൾ മറന്ന

തവിട്ടടയാളം!

കണക്കെടുക്കാൻ വയ്യാത്തത്ര

കാക്കപ്പുള്ളികൾ!

 

മറവിയെന്ന നിധികുംഭത്തിന്റെ

കെട്ടഴിക്കണം!

 

ഭൂതത്തിലേക്കൊന്ന് ആയത്തിൽ 

നീന്തണം!

 

വടുക്കൾ വീണു നിറംകെട്ട ഓർമ്മകളെ

കാക്കപ്പുള്ളികൊണ്ട്‌

തിരിച്ചറിയണം!

 

ഏടുകളിലുറങ്ങുന്ന ,

കണക്കിലുള്ള നിർജ്ജീവമായ കാക്കപ്പുള്ളികളല്ല..

കാണാവിരലുകൾ തൊട്ട,

പ്രാണനിലമർന്ന കാക്കപ്പുള്ളികൾ!

 

സ്വപ്ന നായർ

(ഈ കുറിപ്പ് ലാഘവത്തോടെ വായിക്കണം എന്നപേക്ഷ. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. പ്രത്യേകിച്ച് തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ച സ്നേഹസമ്പന്നരായ സ്നേഹിതന്മാരെ. ഇക്കാലത്തെ വിവാഹങ്ങളെക്കുറിച്ചുള്ള എന്റെ ഒരു നിരീക്ഷണമായി കണ്ടാൽ മതി)

ഈയിടെ രണ്ടു കല്യാണങ്ങൾക്കു പോയി. രണ്ടിലും പൂണൂലിട്ടവരായിരുന്നു താരങ്ങൾ. വലിയ ബുദ്ധിമുട്ടൊന്നും  ഇല്ലാതെതന്നെ പട്ടിണികിടക്കാതെ ജീവിക്കാവുന്ന ഒരു ചുറ്റുപാട് നമ്മുടെ ജാതിരഹിതസമൂഹത്തിൽ ഇപ്പോഴും അവർക്കുണ്ട്. മരിച്ചുപോയ എന്റെ അമ്മ പറയാവുറുള്ളതുപോലെ, ശരിക്കും ‘ഊണുനൂൽ' തന്നെ. വന്നുവന്ന് ഇപ്പോൾ മന്ത്രതന്ത്രങ്ങളുടെ വ്യാപ്തി കൂടിവരുന്നോ എന്നൊരു സംശയം. നമുക്ക് അസൂയപ്പെടാനല്ലേ കഴിയൂ. ഏതായാലും ഇന്ത്യാമഹാരാജ്യത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ ജാതിവ്യവസ്ഥ അടുത്തകാലത്തൊന്നും അകന്നുപോകും എന്നു തോന്നുന്നില്ല. 

നായന്മാർക്കിപ്പോഴും പൂണൂൽധാരികളോട് വലിയ പ്രതിപത്തി ഇല്ലെന്നു തോന്നുന്നു. അഹങ്കാരം കൊണ്ടാവും. അതോ ഞാൻ കാണാത്തതോ എന്തോ. ഒരു നായർ ബുദ്ധിജീവി പറഞ്ഞത് നായന്മാർക്ക് കല്യാണം ഒരു കോണ്ട്രാക്റ്റ് മാത്രമാണത്രെ; ദൈവികമായ മാദ്ധ്യസ്ഥം ആവശ്യമില്ല. എന്തരോ എന്തോ! 

ഒരു കല്യാണത്തിന് നാദസ്വരം വായിച്ചത് ഒരു സ്ത്രീയായിരുന്നു. സ്ത്രീശാക്തീകരണത്തിൽ അതൊരു പുതിയ കാൽവെയ്പാണെങ്കിലും, എന്നിലെ സംഗീതപ്രേമിക്ക് അപശ്രുതി ഒട്ടും അംഗീകരിക്കാൻ പറ്റിയില്ല. കൂടാതെ തലക്കുമുകളിൽ മൂളിപ്പറക്കുന്ന ദ്രോണന്മാർ കാസിം സുലൈമാനിയെ എന്നെ പോലെ നമ്മെ ഉന്നം വെക്കുമോ എന്ന ശങ്ക എപ്പോഴും മനസ്സിലുണ്ടായിരുന്നതുകൊണ്ട് ഒട്ടും സമാധാനം കിട്ടിയില്ല. 

കല്യാണങ്ങളുടെ ക്ലൈമാക്സ് അടുക്കുമ്പോൾ ‘സീതാകല്യാണവൈഭോഗമേ' എന്ന പാട്ട് ഉറക്കെ പാടുന്നത് എന്തിനാണാവോ. ഏതായാലും സീതയെപ്പോലെ ഒരു കല്യാണം ഒരു പെണ്ണിനും ഉണ്ടാകണം എന്ന് സീതപോലും ആഗ്രഹിക്കുകയില്ല. തിരിച്ചറിവില്ലാത്ത പ്രായത്തിൽ കല്യാണം. പതിമൂന്നു വർഷം വനവാസം. അതുകഴിഞ്ഞ് മറ്റൊരുവൻ പിടിച്ചുകൊണ്ടുപോകുന്നു. പിന്നെ ഭർത്താവും അയാളുമായി കൊടും യുദ്ധം.എല്ലാം തീർന്നെന്നു കരുതിയപ്പോഴേക്കും ഭർത്താവിനു ഒടുക്കത്തെ സംശയം. ഒരുവിധം പറഞ്ഞു വിശ്വസിപ്പിച്ചു ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴീക്കും പിന്നെയും സംശയം, വനവാസം. 

സ്കൂളിലും പ്രീഡിഗ്രിക്കുമായി എട്ടുകൊല്ലം സംസ്കൃതം പഠിച്ചിട്ട് മനസ്സിൽ നിൽകുന്നത് അപൂർവം ചില വരികൾ മാത്രം. (അത് ഭാഷയുടെ കുഴപ്പമല്ല. മനോഹരമായ ഭാഷയാണ് സംസ്കൃതം. പക്ഷേ പഠിപ്പിച്ചിരുന്നവരും, പഠിച്ച ഞാനും തഥൈവ. മാർക്ക് കൂടുതൽ കിട്ടും എന്നു പറഞ്ഞാണ് അമ്മ സംസ്കൃതം എടുപ്പിച്ചത്. എന്നിട്ട് എസ് എസ് എൽ സി റിസൾട്ടു വന്നപ്പോൾ മലയാളം പഠിച്ചവർക്ക് ഞങ്ങലേക്കാൾ മാർക്ക്! ) അതിലൊന്നാണ് പ്രീഡിഗ്രീ രണ്ടാം വർഷം പഠിച്ച ഭവഭൂതിയുടെ ഉത്തരരാമചരിതത്തിൽ സീത പറയുന്ന വാചകം. താൻ പെറ്റ രണ്ട് ഓമനമക്കളുടെ മുൻപിൽ വെച്ച് ഭർത്താവ് ഒരിക്കൽ കൂടി തീയിൽ ചാടാൻ ആവശ്യപ്പെടുമ്പോൾ അപമാനം സഹിക്കാതെ ആ സ്ത്രീ പറയുന്നു: മാതാ ധരിത്രീ, ദേഹി മേ വിവരം!(അമ്മയായ ഭൂമീ, എനിക്ക് (ഒളിക്കാൻ) ഒരു പൊത്ത് തരൂ) - ‘വിവരം' എന്ന വാക്കിന് സംസ്കൃതത്തിൽ, മലയാളത്തിലെ ‘വെവരം' എന്ന അർത്ഥമല്ല! ) പതിവ്രതയുടെ വാക്ക് തെറ്റിക്കൂടാ. ഭൂമി പിളർന്ന് സീത മറയുന്നു. ( അന്തകാലത്ത് ഇതൊക്കെ എങ്ങിനെ സ്റ്റേജിൽ അവതരിപ്പിച്ചു എന്നു ചോദിക്കരുത്. നമ്മുടെ ആർഷഭാരതത്തിൽ ഇല്ലാതിരുന്ന ടെക്നോളജിയോ!)

ഇതെല്ലാം കഴിഞ്ഞാൽ ഊണുമുറിയിലേക്കുള്ള സ്റ്റാമ്പീഡ്. വയസ്സന്മാരും വയസ്സികളും അതിനിടയിൽപ്പെട്ട് അരഞ്ഞുപോകാത്തത് അവരുടെ ജന്മപുണ്യം കൊണ്ടാവണം. കല്യാണത്തിന്റെ ഊണിൽനിന്ന് രക്ഷപ്പെടുന്നതിൽ ലോകചമ്പ്യൻ എന്റെ സ്നേഹിതൻ വിനയനാണ്. അദ്ദേഹത്തിനെപ്പോലെ ആ സുകുമാരകലയിൽ വൈദഗ്ധ്യം ഇല്ലാത്തതിനാൽ ഞാൻ പലപ്പോഴും പെട്ടുപോകാറുണ്ട്. ഒരു കല്യാണത്തിന്റെ ഊണിൽനിന്നും കഷ്ടിച്ചുരക്ഷപ്പെട്ടു. അന്ന് ഒരു ബിരിയാണി കുറ്റബോധമില്ലാതെ ആസാദിൽ നിന്ന് മേടിച്ചുകഴിക്കാനും പറ്റി. പക്ഷേ മറ്റതിൽനിന്ന് ഊരിപ്പോരാൻ ശ്രമിക്കുമ്പോഴേക്കും ആതിഥേയന്റെ കഴുകദൃഷ്ടി എന്നിൽ പതിഞ്ഞു. അങ്ങിനെ സദ്യയും ഉണ്ടു. ശുഭം!

 

രാമൻ കുട്ടി

WhatsApp is being replaced by GIMS for official reporting and communication between officials. To ensure privacy and security in communication through social media, the Government is developing a system of instant messaging system (GIMS). 

Central and state government employees will be connected to the GIMS. IT ministry sources said the facility would be integrated with various government services in the future. Overseeing the development of GIMS for the National Informatics Center (NIC).

NIC's e-mail ID The gym's preliminary stage, set up to log in the way, has begun. These are the three thousand communication lines in the NIC. Various ministries and BSFs have been deployed to implement the gyms. The Central Government is holding discussions.

The GIMS also has all the features of WhatsApp. There will be an in-person conversation, audio-video calling, and the ability to exchange pictures and files. Apart from official groups, there is no barrier for government employees to form friendly groups. Confidential and admin only groups can be made in the GIMS.

In addition to the convenience of Face Unlock (a mobile lock-in-the-face feature), the gym also features a self-despairing message phone that disappears once a person sends a message. According to official sources, the new system is to ensure a secure communication network between the government and the employees.

Government services of various states, including Kerala, can be combined with this if needed. Saral-Haryana, which provides 479 services in Haryana and Sevasindhu, which provides 479 services in Karnataka, will be contacted by the respective governments. Will also approach the Government of Kerala. There is no official barrier to the integration of services as there is currently an understanding of technical assistance between various state governments and the NIC.

 

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു.പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ് വി.കെ. കാർത്യായനി അമ്മ.

തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി ടീച്ചർ വലിയ പങ്കുവഹിച്ചു.

അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കു വേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ടീച്ചറുടെ സംഭാവനകൾ പലതാണ്.

സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു.

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.

കൃതികൾ:

* മുത്തുച്ചിപ്പി (1961)

* പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)

* പാവം മാനവഹൃദയം (1968)

* ഇരുൾ ചിറകുകൾ (1969)

* രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)

* അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)

* കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)

* തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)

* രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)

* കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)

* ദേവദാസി

* വാഴത്തേൻ

* മലമുകളിലിരിക്കെ

* സൈലന്റ് വാലി (നിശ്ശബ്ദ വനം)

* വായാടിക്കിളി

അവാർഡുകൾ:

*കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍ – 1969)

*കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (രാത്രി മഴ – 1978)

*ഓടക്കുഴല്‍ അവാര്‍ഡ് (അമ്പലമണി)

*ആശാന്‍ പ്രൈസ് (അമ്പലമണി)

*വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് (അമ്പലമണി)

*അബുദാബി മലയാളം സമാജം അവാര്‍ഡ് (രാധയെവിടെ – 1995)

*ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001)

*വളളത്തോള്‍ അവാര്‍ഡ് (2003)

*എഴുത്തച്ഛന്‍ പുരസ്‌കാരം (2009)

*2012-ലെ സരസ്വതി സമ്മാൻ

തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ സുഗതകുമാരി ടീച്ചറിനെ തേടിയെത്തിയിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, പത്മശ്രീ പുരസ്‌കാരം, പ്രകൃതി സംരക്ഷണ യത്‌നങ്ങള്‍ക്കുളള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സാമൂഹ്യസേവനത്തിനുളള ജെം സെര്‍വ് അവാര്‍ഡ്, സാമൂഹ്യസേവനത്തിനുളള ലക്ഷ്മി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും സുഗതകുമാരി ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.

ടീച്ചറിനു ആശംസകൾ നേരാം..

 

 

കഴിഞ്ഞയാഴ്ച്ച തിരുവനന്തപുരത്തു സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK-2019) 64 രാജ്യങ്ങളിൽനിന്നെത്തിയ 92 ഫീച്ചർ ഫിലീംസ് മത്സരത്തിനുണ്ടായിരുന്ന ലോക സിനിമാവിഭാഗത്തിൽ, ഏറ്റവും മികച്ച ജനപ്രിയ പടമായി തിരഞ്ഞെടുത്തത് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ട്' ആയിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശത്തിനു ലിജോ അർഹനാവുകയും ചെയ്തു.

നവംബറിൽ ഗോവയിൽ നടന്ന രാജ്യാന്തര ചലചിത്രമേളയിൽ (IFFI-2019) ചരിത്രം കുറിച്ചുകൊണ്ട് ജല്ലിക്കെട്ടിലൂടെ രണ്ടാം തവണയും മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടിയിരുന്നതിനാൽ, തിരുവനന്തപുരത്ത് വിജയം ആവർത്തിക്കുമെന്ന് പൊതുവെ പ്രതീക്ഷയുണ്ടായിരുന്നു. IFFI-2018-ൽ, 'ഈ.മ.യൗ' ലിജോക്ക് മികച്ച സംവിധായകനുള്ള സമ്മാനം ഗോവയിൽ നേടിക്കൊടുത്തിരുന്നു.

2019-ലെ സിനിമകൾക്കുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ഇനിയും വരാനിരിക്കെ, ലിജോ അംഗീകാര മഴയിൽ ഇതിനകം തന്നെ കുളിച്ചു നിൽക്കുകയാണ്!

ഒരു പോത്ത് ഓടുന്നത് ഇത്രയും വലിയയൊരു അന്തർ‍ദേശീയ സംഭവമാണോയെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ഈ ചോദ്യം വിദേശ നഗരങ്ങളിൽ പോയിതന്നെ ചോദിക്കേണ്ടിവരും!

കാരണം, ജല്ലിക്കെട്ട് അവാർഡുകൾ വാരിക്കൂട്ടിയത് ഗോവയിലും തിരുവനന്തപുരത്തും മാത്രമല്ലല്ലൊ! ലോകപ്രശസ്തമായ ടോറോണ്ടോ ഫെസ്റ്റിലും (കാനഡ), ബ്രിട്ടീഷ് ഫിലീം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ലണ്ടൻ ഫെസ്റ്റിലും, ദക്ഷിണ കൊറിയയിലെ ബുസാൻ ഫെസ്റ്റിലും ഈ 'പോത്തിൻറെയോട്ടം' കണിശക്കാരായ സകല സിനിമാനിരൂപകർക്കും ബോധിച്ചിരിക്കുന്നു. ജല്ലിക്കെട്ട് മികച്ച ചലചിത്രം, ലിജോ മികച്ച സംവിധായകൻ!

ഒക്റ്റോബറിൽ റിലീസ് ചെയ്തു, ഇതുവരെ 25 കോടി രൂപ സമാഹരിച്ച ഈ പടത്തിന് ആകെ വന്ന നിർമ്മാണച്ചിലവ് നാലുകോടി മാത്രം! എന്നാൽ, കാലൻ വർക്കിയുടെ കശാപ്പുശാലയിൽനിന്ന് ജീവനുംകൊണ്ടോടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പാവം പോത്ത്, മാറ്റിമറിച്ചത് ലിജോയുടെ ജീവിതം തന്നെയായിരുന്നു!

'ഈ.മ.യൗ' ചെയ്തതിനു 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി ലിജോ ജനശ്രദ്ധ ആകർഷിച്ചിരുന്നുവെങ്കിലും, ജല്ലിക്കെട്ടോടെ ലിജോ സൂപ്പർ സംവിധായകൻ പദവിയിലേക്ക് ഉയർന്നുകഴിഞ്ഞു! 'നായക'നും, 'സിറ്റി ഓഫ് ഗോഡും', 'ആമേനും', 'ഡബിൾ ബാരലും', 'അങ്കമാലി ഡയറി'യുമൊക്ക പഴയ കഥകൾ!

ആട്ടേ, മമ്മുട്ടിയുടേയും മോഹൻലാലിൻറെയും പടങ്ങൾ പോലും എട്ടുനിലയിൽ പൊട്ടുന്ന ഇക്കാലത്ത്, പോത്തിനെ പ്രധാന കഥാപാത്രമാക്കി ഒരു പടം ചെയ്യാൻ ലിജോക്ക് എങ്ങിനെ ധൈര്യം വന്നു?

"ഇരുളിൻറെ മറവിൽ ഒളിക്കുന്ന പോത്തുതന്നെയാണ് ഹരീഷിൻറെ 'മാവോയിസ്റ്റ്'ലെ പ്രധാന കഥാപാത്രം. പക്ഷെ, ലളിതമായൊരു ചെറുകഥയാണത്. കഥകൾ ചലചിത്രമാക്കുമ്പോൾ കൂടുതൽ സംഭവബഹുലമാകണം. ഓടുന്നതു പോത്താണെങ്കിലും, അത് അന്ധകാരത്തിലെ മനുഷ്യമുഖങ്ങളെയാണ് തുറന്നു കാട്ടുന്നത്," ലിജോ സിനിമയുടെ വിജയ കാരണം പറഞ്ഞു തുടങ്ങി.

'മീശ'യെഴുതി, കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018-ലെ പുരസ്‌കാരം നേടിയ എസ്. ഹരീഷിൻറെയാണ്, ഇപ്പോഴും പല തിയേറ്ററുകളിലും ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ജല്ലിക്കെട്ടിൻറെ മൂലകഥ.

കശാപ്പുകാരനിൽനിന്നു ഓടി രക്ഷപ്പെടുന്നൊരു പോത്ത് ഹരീഷിൻറെ വീടു പരിസരത്തുണ്ടാക്കിയ പ്രശ്നങ്ങളാണ് മൗലികമായി അദ്ദേഹത്തിൻറെ ചെറുകഥയിലുള്ളത്.

"എന്നാൽ, ദൃശ്യാവിഷ്കാരമാകുമ്പോൾ, മനുഷ്യരെ ബന്ധപ്പെടുത്തിക്കൊണ്ട് അതിൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു," ലിജോ വ്യക്തമാക്കി.

"രാത്രിയിൽ നാട്ടിൽ നടക്കുന്നത് എന്തൊക്കെയാണെന്നും, മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടുന്നില്ലെങ്കിൽ മനുഷ്യൻ എങ്ങിനെയെന്നും ചിത്രീകരിക്കാൻ കഴിഞ്ഞു. പകൽ വെളിച്ചത്തിൽ കാണാൻ കഴിയാത്ത അവൻറെ യഥാർത്ഥ രൂപം."

"ചുരുക്കിപ്പറഞ്ഞാൽ, പോത്തിൻറെ രാത്രിയോട്ടം പല പരമാർത്ഥങ്ങളും ദൃശ്യവൽക്കരിക്കാനുള്ള ഒരു പശ്ചാത്തലമൊരുക്കിത്തന്നു. ഒരു പ്രതിസന്ധിഘട്ടത്തിലൂടെ ഗ്രാമം കടന്നു പോകുന്നുവെന്നത് പ്രതികാര മോഹങ്ങളെയും, ആഭാസ ചിന്തകളെയും, ചില്ലറ പ്രണയയാഭിലാഷങ്ങളെയുമെല്ലാം മറനീക്കി പുറത്തു വരാൻ സഹായിക്കുകയാണു ചെയ്യുന്നത്! നാട്ടിലെ അശാന്തി ദുഷ്ടചിന്തകൾക്ക് വളം വെക്കുകയാണ്!" ലിജോ വിവരിച്ചു.

ഇതുതന്നെയല്ലേ, ജല്ലിക്കെട്ടിൻറെ ആഗോള പ്രസക്തി?
സൂര്യൻ പാതിരക്കുദിച്ചാൽ കാണാവുന്നതും, കലങ്ങിയ വെള്ളത്തിലെ മീൻപിടിത്തവും!

"അതെ," ലിജോ ശരിവച്ചു.

ഇന്ത്യയിലെ മാത്രമല്ല, ഏറെ കർക്കശക്കാരായ വിദേശ സിനിമാ നിരൂപകർപോലും ജല്ലിക്കെട്ടിൽ ദർശിച്ചത് ഈ സാർവ്വലൗകിക സന്ദേശമാണ്!

സെപ്റ്റംബർ എട്ടിനാണ് ടോറോണ്ടോ ഫെസ്റ്റിൽ ജല്ലിക്കെട്ടിൻറെ World Premiere (പ്രഥമപ്രദർ‍ശനം) നടന്നത്. അതിനു ശേഷം, നാലു മാസത്തിനുള്ളിൽ നാലു രാജ്യാന്തര ചലചിത്രോത്സവങ്ങളിൽകൂടി ജല്ലിക്കെട്ട് വിജയക്കൊടി പാറിച്ചെങ്കിൽ, അതിൻറെ സംവിധായകന് തൻറെ ജോലി ഏറെ ഹൃദ്യസ്ഥമാണെന്നു പറയേണ്ടിയിരിക്കുന്നു!

അതേ സമയം, ലോകനിലവാരവും, ലോകരുടെ സ്വാഭാവികമായ പ്രവണതകളുമാണ് ലിജോയുടെ തൊഴിലിനെ ജനകീയമാക്കുന്നത്. പ്രതിഫലമായി ഒന്നുംവാങ്ങാതെ 'സൂപ്പർസ്റ്റാർ' റോളിൽ 'ജീവിച്ച' പോത്ത് ഒരു നിമിത്തം മാത്രം! അഭിനയിക്കാൻ, പോത്തിന് അങ്ങിനെയൊന്ന് അറിയുകയേയില്ലായിരുന്നല്ലൊ!

"സിനിമകളിൽ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുളള ഒരാളാണു ഞാൻ. വൈവിധ്യമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തന രീതി," ലിജോ തൻറെ അഭിരുചി പങ്കിട്ടു.

ഇപ്പറഞ്ഞത് വളരെ ശരി. അദ്ദേഹത്തിൻറെ ഏഴു പടങ്ങളും വ്യത്യസ്‌തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നുമാത്രമല്ല, സമീപനത്തിലും അപ്രതീക്ഷമായ പുതുമയുണ്ട്. പക്ഷെ, ഇതു സാഹസമല്ലേ? റിസ്ക് ഫേക്ടർ മുന്നിൽ കാണേണ്ടിയിരിക്കുന്നു...

"ശരിയാണ്, എൻറെ 'ഡബ്ൾ ബാരൽ' സാമ്പത്തികമായി വലിയ വിജയമായിരുന്നില്ല. അത് പരീക്ഷണാർത്ഥം ഞാൻ സംവിധാനം ചെയ്തൊരു സിനിമയായിരുന്നു. എൻറെ തന്നെയായിരുന്നു തിരക്കഥ. പൃഥ്വിരാജും , ഇന്ദ്രജിത്തും, ആസിഫ് അലിയുമെല്ലാം ഉണ്ടായിരുന്നു. പരാജയം ഏറ്റെടുക്കേണ്ടിവന്നു," ലിജോ സങ്കോജമില്ലാതെ സമ്മതിച്ചു.

ആ നിലയിൽ നോക്കിയാൽ, ജല്ലിക്കെട്ടല്ലെ അതിലും വലിയ പരീക്ഷണം? കേന്ദ്രകഥാപാത്രവുമായി നിരവധി ചർച്ചകളിലൂടെയല്ലേ ഒരു പടം നിർമ്മിക്കപ്പെടുന്നത്. എന്നാൽ, നായകനായ പോത്തിനോട് എന്തു വേദമാണ് ഓതുക?

"നല്ല നിരീക്ഷണം! മിണ്ടാപ്രാണിയായ കഥാപാത്രത്തെ വെച്ചു പടം ഷൂട്ടു ചെയ്തതിൻറെ എല്ലാ ക്രെഡിറ്റും ഞാൻ ഗിരീഷിനു കൊടുക്കുന്നു (ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ)."

"ഇത്രയും ഭാരമുള്ള കേമറയും ചുമന്ന് പുള്ളിക്കാരൻ പോത്തിൻറെ പുറകെ ഓടുകയായിരുന്നു. മനുഷ്യർക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ള ഊടുവഴികളിലൂടെയും, പൊന്തക്കാട്ടിലൂടെയുമല്ലേ പോത്ത് ഓടുന്നത്," ലിജോ വിശദീകരിച്ചു.

ചുമ്മാതല്ലല്ലൊ, സ്വന്തം ജീവൻ രക്ഷിക്കാനെല്ലേ പൊത്തിൻറെ ഈ നെട്ടോട്ടം! അതെങ്ങോട്ടുമോടും...

"എക്സാക്റ്റിലി, ഉയരങ്ങളിൽ കയറിനിന്നും, കിണറിൽ ഇറങ്ങി നിന്നും ഷൂട്ട് ഉണ്ടായിരുന്നു! അതും, രാത്രിയിൽ! ഗിരി ഒരു അപകടത്തിലും പെടുകയുണ്ടായി."

ഇൻക്രെഡിബ്ൾ എന്നൊക്കെ പറയാം! ജല്ലിക്കെട്ട് പോലെ ഒരു പടം മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ലെന്ന് നിസ്സംശയം പറയാം. ഒരു മൃഗമാണ് പ്രധാന കഥാപാത്രം എന്നതുമാത്രമല്ല, വിസ്മയങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഒരു പരമ്പര തന്നെയാണ് ലിജോയുടെ ഏഴാമത്തെ പടത്തിൽ ചുരുളഴിയുന്നത്!

ജല്ലിക്കെട്ട് ലിജോക്ക് നേടിക്കൊടുത്തിരിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻറെ ലോകപ്രശസ്തിയും, സത്യൻ അന്തിക്കാടിൻറെ പ്രാദേശിക സ്വീകാര്യതയുമാണ്! ഒരു സിനിമ ജനപ്രിയമാകാൻ വേണ്ടതെന്തെന്ന പ്രിയദർശൻറെ പരിജ്ഞാനവും, കാലാമൂല്യമെന്തെന്ന ഭരതൻറെ തിരിച്ചറിവും കൂടിയായപ്പോൾ, ജന്മംകൊണ്ട സംവിധായകനാണ് ലിജോ!

എന്നാൽ, ഈ നാലു സവിശേഷതകളും ഒരുമിച്ചു നേടാനുള്ള യോഗം അടൂരിനോ, അന്തിക്കാടിനോ, പ്രിയനോ, ഭരതനോ ഉണ്ടായില്ല. തൻറെ മുന്നിൽ നടന്നവരുടെ ഉൽ‍കൃഷ്‌ടതകൾ സ്വായത്തമാക്കിക്കൊണ്ട്, ലിജോ വ്യത്യസ്‌തനായിത്തന്നെ നിലകൊള്ളുന്നു.

"ഈ വിശേഷണങ്ങൾക്കൊക്കെ ഞാൻ അർഹനാണോയെന്ന് എനിക്കറിയില്ല," ഒരു നീണ്ട ചിരിക്കൊടുവിൽ ലിജോ കൂട്ടിച്ചേർത്തു.

ശരി, പഴയ തലമുറയും പുതിയ തലമുറയും ഒന്നടങ്കം ലിജോ സിനിമകളെ ഇഷ്ടപ്പെടുന്നുവെന്നത് ശരിയല്ലേ?

"എൻറെ സിനിമകളെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിക്കുന്നു എന്നാണെൻറെ വിശ്വാസം. എൻറെ ഭാവനയിൽ രണ്ടുതരം സിനിമകളേയുള്ളൂ -- നല്ലതും, ചീത്തയും! നല്ല പടങ്ങൾ എല്ലാവരും കാണുന്നു. പുതിയ തലമുറയും പഴയ തലമുറയും. അങ്ങിനെയുള്ള സിനിമകൾ ഉണ്ടാവാനാണ് ഞാൻ പ്രയത്നിക്കുന്നത്," അദ്ദേഹം നിരൂപിച്ചു.

'ബാംഗ്ലൂർ ഡെയ്സും', 'കുമ്പളങ്ങി നൈറ്റ്സും', 'തണ്ണിമത്തൻ ദിനങ്ങളും' അരങ്ങു തകർക്കുന്ന ഇക്കാലത്ത്, ഒരു 'പടവലങ്ങ' പടമായിരിക്കും പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുണ്ടാവുക! പക്ഷെ, ഡെയ്സും, നൈറ്റ്സും, ദിനങ്ങളും ഒരുമിച്ചു നേടിയതിനേക്കാളേറെ പണവും പ്രശസ്തിയും ഒരു പോത്തിനെക്കൊണ്ടു നേടിയെടുത്ത ലിജോയെ എങ്ങിനെ വിശേഷിപ്പിക്കും?

പുതുതലമുറയുടെ ഹരമാണ് ലിജോ. ന്യൂജെൻ ചങ്കുകൾ പതിവായി പറയുന്നൊരു വാക്യമെടുത്തു പ്രയോഗിച്ചാലോ -- ലിജോ, വേറെ ലെവലാ!

 

വിജയ്.സി.എച്ച്

 

വ്യക്തി മുതൽ ലോകം വരെയുള്ള സുദീർഘവും സുശക്തവുമായ കണ്ണികളെ ദ്രവീകരിക്കാൻ ഇന്നു മതങ്ങൾക്കു സാധിക്കും. അതുതന്നെയാണല്ലോ നാമിന്നു ചുറ്റുപാടുകളിലും കണ്ടുകൊണ്ടിരിക്കുന്നതും.സനാതനമായ മൂല്യങ്ങളെയാണ് നാം ജീവിതത്തിൽ സാംശീകരിക്കേണ്ടത്. സനാതനം എന്നുകേൾക്കുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണയും വേണ്ട.

മതങ്ങൾ മൂല്യങ്ങളുടെ കലവറകളാണെന്നാണ് പലരുടെയും ധാരണ. പക്ഷെ അത് അങ്ങനെയല്ല എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അവയൊന്നും മതങ്ങളുടെ സംഭാവനയല്ല മറിച്ചു നിലവിലുണ്ടായിരുന്ന മൂല്യങ്ങളെ കാലവും ദേശവും ഭാഷയും അനുസരിച്ചു വൈവിധ്യങ്ങളിൽ അവതരിക്കപ്പെട്ടു എന്നതാണ് സത്യം. എനിക്കും താങ്കൾക്കും മതങ്ങൾക്കും മുൻപേ ഇവിടെ മൂല്യാധിഷ്ഠിതമായ ജ്ഞാനം ഉണ്ടായിരുന്നു. അതിവിടെ ഉണ്ടായിരിക്കുകയും ചെയ്യും. അതിനെ കൂട്ടുവാനോ കുറക്കുവാനോ നമുക്കു കഴിയുകയില്ല. ആ ശാശ്വതമായ ഏകജ്ഞാനത്തെ അഥവാ ഈശ്വരീയതയെ കാലദേശ പരിമിതികളിൽ നിന്നുകൊണ്ട് പുനരാഖ്യായനം ചെയ്യുക മാത്രമാണ് മതങ്ങൾ ചെയ്തത്. അതുപോലും ഒരുപരിധിവരെ സ്വീകാര്യമാണ്.

പക്ഷെ ഇന്നു മതങ്ങൾ നിലനിൽക്കുന്നത് വെളിച്ചപ്പാടുകളെപോലെയാണ്. ഉറഞ്ഞുതുള്ളുന്നതും ആക്രോശിക്കുന്നതും ഭീതിതവുമാണ് ഇന്നു മതഭാവങ്ങൾ. ആധുനീക തലമുറയിൽ മതങ്ങളുടെ നമ്പറുകൾ ഒന്നും വിലപ്പോകില്ലന്നു വർത്തമാനകാല സംഭവങ്ങൾ വെളിവാക്കുന്നു. മിശ്രവിവാഹങ്ങൾ പൂർവാധികം പ്രോത്സാഹിക്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ഏകതയെ വിളിച്ചു പറയാൻ അതിലും മെച്ചമായ ഒരു ഉപാധിയില്ല. അതുകൊണ്ടുതന്നെയാണ് പൗരോഹിത്യങ്ങൾ അതിനുനേരെ ആഞ്ഞടിക്കുന്നത്.

മതങ്ങളുടെയും സമുദായങ്ങളുടെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആതുരാലയങ്ങൾ അനാഥ മന്ദിരങ്ങൾ ഇവയൊക്കെയും സർക്കാർ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഏകീകൃത സിവിൽ കോഡും ചർച്ച് ആക്റ്റും കാലവിളബമില്ലാതെ സർക്കാർ നടപ്പിലാക്കണം. മതത്തിന്റെ അപ്രമാദിത്യങ്ങളെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റേണ്ടത് ചിന്താശേഷിയുള്ള വ്യക്തികളും ആർജ്ജവമുള്ള സർക്കാറുകൾക്കും മാത്രം കഴിയുന്ന കാര്യമാണ്. വോട്ടു രാഷ്ട്രീയത്തെ ലക്‌ഷ്യം വെച്ച് രാജ്യത്തു വിഭാഗീയതകൾ സൃഷ്ടിക്കാതെ മേൽപ്പറഞ്ഞ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയാൽ ജനങ്ങൾ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കും എന്നുറപ്പുണ്ട്.

ജോസഫ് ജോൺ

എല്ലാവരും കൊള്ളാം എന്ന് പറയുന്ന ഒരു സിനിമയെ വെറുതെ കുറ്റം പറഞ്ഞു ആളാകാൻ നോക്കുകയല്ല. പക്ഷെ മികച്ച തിരക്കഥ , മികച്ച ഛായാഗ്രഹണം , സൗണ്ട് ഇഫക്റ്റ്സ് , മിക്ക അഭിനേതാക്കളുടെയും നല്ല പ്രകടനം, അവിടുന്നും ഇവിടുന്നും ചുരണ്ടിയതാണെങ്കിലും സിനിമക്ക് ചേർന്ന ഉഗ്രൻ പശ്ചാത്തല സംഗീതം എന്നിവയൊക്കെ കൊണ്ട് കവർ ചെയ്ത പഴയൊരു സിനിമയാണ് അഞ്ചാം പാതിര എന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.

ഹാക്കിംഗ് , ഹിപ്നോട്ടിസം എന്നിവയൊക്കെ ഇത്രയും ലളിതമാണ്, അതൊക്കെ ഉപയോഗിച്ച് ഇങ്ങനെയൊക്കെ ചെയ്യാനാവും എന്ന് കണ്ണടച്ച് അംഗീകരിച്ചാൽ മാത്രമേ ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ നമുക്ക് ആസ്വദിക്കാനാവൂ. ലൂപ്പ് ഹോളുകൾ വേറെയുമുണ്ടെങ്കിലും അതൊന്നും പെട്ടെന്ന് ഓർമിപ്പിക്കാത്ത ഒന്നാം പകുതിയും ക്ലിഷേ ആയ കൊലയാളിയുടെ ഫ്ലാഷ് ബാക്ക് ഒക്കെയുള്ള രണ്ടാം പകുതിയുമാണ് ചിത്രത്തിൽ. അനാവശ്യമായ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ഒഴിവാക്കാനുള്ള ഔചിത്യം സംവിധായകൻ കാണിച്ചതിനാലും രാത്രി ദൃശ്യങ്ങളുടെ യാഥാർഥ്യ ബോധത്തോടെയുള്ള ചിത്രീകരണം കൊണ്ടും ഇതൊക്കെ പ്രേക്ഷകൻ ക്ഷമിക്കുമെന്നിടത്താണ് അഞ്ചാം പാതിരാ തീയറ്ററുകൾ കീഴടക്കി ഓടിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും നല്ല രീതിയിൽ നിർമിക്കപ്പെട്ട ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം.പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളുടെ ലിസ്റ്റിൽ ഇത് പെടില്ല.

ഒരു ക്രൈം ത്രില്ലറിലെ ഏറ്റവും ത്രില്ലിംഗ് ആയ ഭാഗം കൊലയാളിയിലേക്കുള്ള ആ യാത്രയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിർഭാഗ്യവശാൽ ഇതിൽ ഭാഗ്യമാണ് അന്വേഷകനെ അയാളിലെത്തിക്കുന്നത് . കൊലയാളി അടുത്തതായി എത്തേണ്ടിയിരുന്നത് അവിടെയാണ് എന്ന് ഊഹിക്കാമായിരുന്നിട്ടും , അതിനടുത്തു വരെ അവർ ചിന്തിച്ചിട്ടും ആ ഭാഗത്ത് നിരീക്ഷണത്തിന് എന്തെങ്കിലും ചെയ്യണം എന്ന് അന്വേഷകന് തോന്നിയിട്ടുമില്ല . സ്പോയ്ലർ ആവുമെന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.

സുരേഷ് ഗോപി നായകനായ രണ്ടു ചിത്രങ്ങളിലെയും പൃഥ്വിരാജ് നായകനായ ( മെമ്മറീസ് അല്ല ) മറ്റൊരു ചിത്രത്തിലെയും കഥകളോട് ഇതിലെ ക്ലൈമാക്സിനു നല്ല സാമ്യമുണ്ട്. ഈയടുത്ത കാലത്തിറങ്ങിയ ഒരുവിധമുള്ള ക്രൈം ത്രില്ലർ സിനിമകളെയെല്ലാം സ്വാധീനിച്ച രാക്ഷസൻ എന്ന തമിഴ് ചിത്രത്തിനോടും അറിഞ്ഞോ അറിയാതെയോ ഇതിലെ ചില രംഗങ്ങൾ കടപ്പെട്ടിട്ടുണ്ട്

.
സ്ഥിരം ചേരുവകൾ ഒഴിവാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഹാക്കറെയും വനിതാ പോലീസ് കമ്മീഷണറെ അവതരിപ്പിക്കുന്നിടത്തുമൊക്കെ അത് ചെറുതായി പാളി. ഹാക്കർമാരുടെ സ്ഥിരം ആക്സസ്സറിയായ ഹെഡ് ഫോൺ കഴുത്തിൽ തൂക്കി വരുന്ന ടീനേജുകാരനായ ഹാക്കർ തന്നെയാണ് ഇതിലും . ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച പോലീസ് കമ്മീഷണർക്കും സ്ഥിരം ഭാവഹാവാദികൾ കൊടുത്തിട്ടുണ്ടെങ്കിലും അത്യാവശ്യം യാഥാർത്ഥ്യ ബോധത്തോടെ ഉണ്ണിമായ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളിലും ഇതുപോലെ ചില സ്റ്റോക്ക് ഡയലോഗുകൾ ചേർത്തിട്ടുണ്ട്.

ഷൈജു ഖാലിദാണ് ഈ ചിത്രത്തിൽ ശരിക്കും സ്കോർ ചെയ്തത്. ആദ്യ പകുതിയിലെ രാത്രി ദൃശ്യങ്ങൾ അതിമനോഹരമായി ഷൈജു ക്യാമറയിൽ പകർത്തിയിട്ടുണ്ട്. രാത്രിയുടെ ആ ഒരു ഇരുണ്ട നിറം ഒരു കലർപ്പുമില്ലാതെ ഒപ്പിയെടുത്തിടത്താണ് ആ സീനുകൾ പ്രേക്ഷകനെ ശരിക്കും ഞെട്ടിക്കുന്നത്. ഷൈജുവിന്‌ അഭിനന്ദനങ്ങൾ.

വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു സംവിധായകൻ എന്ന നിലയിൽ മിഥുൻ മാനുവൽ തോമസിനെ മുമ്പേ ഇഷ്ടമാണ്. മിഥുൻ സംവിധാനം ചെയ്ത അലമാരയാണ് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഒരു ശരാശരി ബാംഗ്ലൂർ മലയാളിയുടെ ജീവിതം ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു സിനിമയില്ല. നമ്മുടെയൊക്കെ ബാംഗ്ലൂർ ജീവിതത്തിലെ പല ഘട്ടങ്ങളും ഒരു കണ്ണാടിയിലെന്നപോലെ മിഥുൻ അതിൽ പകർത്തിയിട്ടുണ്ട്. അഞ്ചാം പാതിരായ്ക്ക് ശേഷവും അലമാര തന്നെ ഒന്നാമത്.

ഗംഭീരമായ തീയറ്റർ എക്സ്പീരിയൻസ് തരുന്ന ചിത്രമാണ് അഞ്ചാം പാതിരാ. കാണാൻ എന്തെങ്കിലും പ്ലാനുണ്ടെങ്കിൽ തീയറ്ററിൽ തന്നെ കാണുക.

 

സനൂജ് സുശീലൻ  

India has successfully achieved the complete phase-out of Hydrochlorofluorocarbon (HCFC)-141 b, which is a chemical used by foam manufacturing enterprises and one of the most potent ozone-depleting chemicals after Chlorofluorocarbons (CFCs).(HCFC)-141 b is used mainly as a blowing agent in the production of rigid polyurethane (PU) foams.

India has consciously chosen a path for environment-friendly and energy-efficient technologies while phasing out Ozone Depleting Substances (ODSs). Importantly, India is one among the few countries globally and a pioneer in some cases in the use of technologies, which are non-Ozone Depleting and have a low Global Warming Potential (GWP).

India had proactively and successfully taken the challenge of the complete phase-out of Hydrochlorofluorocarbon (HCFC)-141 b, which is a chemical used by foam manufacturing enterprises by 1.1.2020.  Nearly, 50 % of the consumption of ozone-depleting chemicals in the country was attributable to HCFC-141 b in the foam sector. The Ministry adopted a structured approach to engaging with foam manufacturing enterprises for providing technical and financial assistance in order to transition to non-ODS and low GWP technologies under the HCFC Phase-out Management Plan (HPMP).  

The phase-out of HCFC-141b from the country has twin environmental benefits viz. (i) assisting the healing of the stratospheric ozone layer, and (ii) towards the climate change mitigation due to transitioning of foam manufacturing enterprises at this scale under HPMP to low global warming potential alternative technologies.

The polyurethane foam sector has links with important economic sectors related to buildings, cold storages and cold chain infrastructure, automobiles, commercial refrigeration, domestic appliances such as refrigerators, water geysers, office and domestic furniture applications, specific high-value niche applications etc. 

To ensure minimal dislocation in the sector and for enhancing the capacities of Micro, Small, and Medium Enterprises (MSMEs) in converting to low-GWP non-ODS technologies, training and awareness programmes on non-ODS and low GWP alternatives to HCFCs including adoption of such alternatives have been organized in close collaboration with Industry and MSMEs will also be facilitated for adequate tie-ups with system houses, laboratories for getting their material tested, etc, in addition to organizing study tours, field visits, etc.

As part of assistance made available to the enterprise's technology workshops, field trials, on-site demonstration and support, practical hands-on training and product validation is being provided. Already enterprises assisted for stabilizing alternative technologies have been able to move towards adoption of alternatives at commercial scale.

Birla Institute of Technology and Science (BITS-BITS) in Integrated First Degree Programs [Engineering (BE), Science (MSc)] and Pharmacy (B.Pharm) in Pilani, Hyderabad and Goa campuses. )] Apply now for Admission Test (BITSAT) for admission.

Engineering: Chemical, Civil, Computer Science, Electrical & Electronics, Electronics & Communication, Electronics & Instrumentation, Mechanical, Manufacturing and Biotechnology branches. 

MSc Degree in Biological Sciences, Chemistry, Economics, Mathematics, Physics and General Studies. Courses Courses are available. There is also a Bachelor of Pharmacy course. Campus-wise course information can be found in the brochure on the Bitsat link at BITS ADMISSIONS.

Plus Two / equivalent is the minimum qualification. Candidates with Physics, Chemistry and Mathematics can apply for all courses. Candidates with Physics, Chemistry and Biology can apply for B.Pharm. Applicants should have passed the Plus Two or equivalent examination in 2019 or face the exam in 2020. For Physics, Chemistry and Mathematics / Biology, a further 75 marks and 60% marks in each of them should be purchased at the plus level.

BITSAT 2020 will be conducted on May 16th and 25th, including as an online computer-based exam in Thiruvananthapuram. The three-hour exam will consist of 40 questions from Physics and Chemistry, 45 in Mathematics / Biology, 15 and 10 Objective-type multiple choice questions from English Proficiency and Logical Reasoning respectively. 

If you still have time left after answering 150 questions, you can ask four additional questions from Physics, Chemistry, Mathematics / Biology. If you take this option you cannot go back to the 150 questions already answered. Three for the correct answer. Failure to miss a mark. You know the score after the exam.

The application can be submitted until 5 pm on 31st March. The application fee is Rs. 2800 for girls. From 1 to 6 April will be given a chance to correct the errors in the application. Test Center Announcement April 9th. Then you can book your exam date and slot between April 10th and 18th. After admission, you should apply for admission separately with plus marks and institutional / program choice. The facility will run from May 18 to June 18. First allotment list to be announced on June 20.

Those who get the first rank in the 2020 plus level examination conducted by the central and state boards will be admitted to the course of interest regardless of their BITSAT score. M.Sc. Those who enrol in the program (excluding General Studies) are eligible for a second degree after the first year. Let us apply to the program.

 

Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up. They won the competition at the Luxottica International Convention Center in Kannur to find the beauty of South India.

The event was attended by 23 beauties from five southern states of India. Former Miss South India winner Miss Nikita Thomas crowned Miss South India 2020 winner, Ambika for the first runner-up and Abhirami for second runner-up. The winners were awarded the Momento, Certificate and other prizes by Manappuram Finance Limited General Manager and Chief PRO Sanoj Herbert. 

The Miss South India winner received a prize of Rs. 1.5 lakh, a Diamond Ring by Keerthilals. The main sponsor of Miss South India 2020 is Manappuram Finance Limited. Miss South India pageant is the first step for South Asian beauties to enter an international beauty pageant, Miss Asia. Powered by Partners are Mahindra, DQ Watches, Saj Earth Resort and Sajas Designer Boutique.

The judging panel is comprised of prominent figures from the fashion and film industry. There were three rounds of designer saree, red cocktail and black gown. The winners of the subtitle were selected by a panel of distinguished members.
 

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന പ്രായപരിധി 2020 ജനുവരി ഒന്നിന് 50 വയസ്. അപേക്ഷകൾ സ്പീഡ് പോസ്റ്റായി ദ ഡയറക്ടർ, ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കരിമകോട് പി.ഒ., പച്ച, പാലോട്, തിരുവനന്തപുരം-695 562 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.jntbgri.res.in സന്ദർശിക്കു

The world's leading online shopping website, Amazon Delivery, is turning to electric vehicles to reduce electric pollution. Amazon has announced that it will deliver 10,000 electric vehicles by 2025. A few vehicles were introduced last year as the first phase of the switch to electric vehicles. It will be launched in Delhi, Bengaluru, Hyderabad, Ahmedabad, Pune, Nagpur and Coimbatore this year. 

Amazon is expected to deliver one million electric vehicles, including three-wheelers and four-wheelers by 2030. The company hopes to reduce its carbon footprint by four million metric tons per year. Amazon CEO Jeff Bezos shared his Twitter account with the purchase of e-vans. 

Rivian electric vans will be in service from this year. Amazon aims to achieve the Paris Climate Summit ten years ago by eliminating carbon emissions altogether by 2040. Amazon is reportedly working with a few Indian companies to manufacture electric vehicles. The Government of India has formulated the FAME-2 electric vehicle policy to promote electric vehicles in India. The appraisal is expected to help Amazon.

 

റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ സംഗ്രഥിച്ച് വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ജനുവരി 28  മുതല്‍ 31 വരെ  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. റബ്ബര്‍വ്യവസായം, ആര്‍&ഡി സ്ഥാപനങ്ങള്‍, ഡിഫന്‍സ് ലബോറട്ടറികള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481- 2353127, 2353326. ഇ-മെയില്‍:  training@rubberboard.org.in

 

Pages