അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകരുത്:

 

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളെ ലോകനിലവാരത്തിലേക്കാണ് ഉയര്‍ത്തുന്നത്. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ അധ്യയന വര്‍ഷം ഒരു ലക്ഷത്തി നാല്‍പ്പത്തി ഏഴായിരം വിദ്യാര്‍ഥികളെയാണ് പൊതുവിദ്യാലയങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയെ ഉയര്‍ച്ചയുടെ പാതയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ശോഭ കെടുത്തുന്ന നിലപാടുകള്‍ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. യുഡിഎഫ് സ്വകാര്യ സ്‌കൂള്‍ ലോബിക്കൊപ്പമാണെന്നതിന് തെളിവാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടകേന്ദ്രമാക്കി മാറ്റിയതുപോലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും കച്ചവട ശക്തികള്‍ കടന്നുകയറുകയാണ്. ഇതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുവാന്‍ കഴിയണം. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ എത്രയും വേഗം അടച്ചുപൂട്ടാനു സര്‍ക്കാര്‍ തയാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എഐഎസ്എഫ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പറഞ്ഞ

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.