ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ 2020-2021 അക്കാഡമിക് വര്‍ഷത്തില്‍ ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിലേക്ക് പ്ലസ് ടു പാസ്സായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.  അപേക്ഷകള്‍ 05-08-2020 മുതല്‍   24-08-2020നു 5 മണി വരെ thims.gov.in വഴി ഓണ്‍ ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഒരു വര്‍ഷം കോളേജില്‍ പഠനവും ബാക്കി ആറുമാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവും ആയിരിക്കും. 44 സീറ്റാണുള്ളത്.    പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സീറ്റു സംവരണം ഉണ്ട്. പ്രായപരിധി  01-07-2020 നു 25 വയസ്സ് കവിയാന്‍ പാടില്ല. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്  3 വര്‍ഷത്തെ ഇളവ് ഉണ്ട്. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഡിമാന്‍ഡ് ഡ്രാഫ്റ്റിന്റെ വിശദ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം അപ്പ് ലോഡ്   ചെയ്യേണ്ടതാണ്. കൂടാതെ ഇവയുടെ ഒരു സെറ്റ് കോപ്പിയും, അപേക്ഷാ ഫീസായി  Principal, IHMCT, Kovalam എന്ന പേരില്‍ ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ നിന്നും എടുത്തതും തിരുവനന്തപുരത്ത് മാറാവുന്നതുമായ 250/  രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനു 125/ രൂപ) സഹിതം  പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, ജി.വി.രാജാ റോഡ്, കോവളം, തിരുവനന്തപുരം-695527 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാന ത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ അഡ്മിഷന്‍ സമയത്തു കോളേജില്‍ ഹാജരാക്കേണ്ടതാണ്. കോഴ്‌സ് ഫീസ് ഒരു വര്‍ഷം 37850/-* രൂപ (*മാറ്റങ്ങള്‍ക്കു വിധേയം). വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2480283   www.ihmctkovalam.org. Helpline No.  9447332406

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ