കോവിഡ് കാലത്തെ പഠനം: രക്ഷിതാക്കള്‍ക്കായി വെബ്ബിനാര്‍ സംഘടിപ്പിച്ചു

കോവിഡ് കാലത്തെ കുട്ടികളുടെ വിദ്യാഭ്യാസവും പഠനവും എന്ന വിഷയത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ഐഎസ്എസ് സീനിയര്‍ സെക്കന്‍ററി സ്കൂളുമായി സഹകരിച്ച് നടന്ന പരിപാടിയില്‍ വയനാട് ജില്ലാ മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍ കെ.ആര്‍ ക്ലാസെടുത്തു. കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, പഠന പ്രവര്‍ത്തികളില്‍ ഉള്ള താല്‍പര്യങ്ങള്‍ കുറയാതെ സൂക്ഷിക്കുക, സാമൂഹിക അകലത്തില്‍ നില്‍ക്കെത്തന്നെ കുട്ടികളുടെ വിവിധ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോവുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ വെബ്ബിനാറില്‍ ചര്‍ച്ച ചെയ്തു. കൂടാതെ കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള സംശയങ്ങള്‍ക്കും ഡോക്ടര്‍ മറുപടി പറഞ്ഞു.  ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. നൗഫല്‍ പി.പി. സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ സാദിഖ് ടി.എസ്. നന്ദിയും പറഞ്ഞു. വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി  അസിസ്റ്റന്റ് ശ്രീ. ഉദയകൂമാര്‍ തുടങ്ങിയവരും സംസാരിച്ചു. നൂറോളം പേര് വെബ്ബിനറിൽ പങ്കെടുത്തു.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ