കോവിഡ് വ്യാപനം കേരളം ആശങ്കയില്‍ : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 14 പേര്‍ക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ നാല് പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി, ഇവരുടെ രണ്ട് മക്കള്‍, ഭര്‍ത്താവ് എന്നിവര്‍ക്കാണ് കോട്ടയത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 15 പേര്‍ക്കും സമ്പർക്കര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. അതെസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം ജില്ലയിൽ മണക്കാട്, ആറ്റുകാൽ ,കളിപ്പാൻകുളം,കുര്യാത്തി പുത്തൻപാലം തുടങ്ങിയ സ്ഥലങ്ങൾ ഹോട്സ്പോട്ടിൻ്റെ കർശനനിയന്ത്രണത്തിലാണ് ഹോട്സ്പോട്ടില്‍  ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലുള്ളവർ  കർശനമായും നിയന്ത്രണം പാലിക്കണം 

കണ്ണൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.

Food & Entertainment