കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, കായംകുളം എം എസ് എം കോളേജ് എൻ എസ് എസ് യൂണിറ്റും, ദേശീയ ആയുഷ് മിഷനും സംയുക്തമായി  കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ദേശീയ പ്രകൃതി ചികിത്സാ ദിനമായ ഇന്ന്  നടന്ന വെബിനാറിൽ  ദേശീയ ആയുഷ് മിഷൻ ആലപ്പുഴ മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണു മോഹൻ ക്ലാസ്സ് നയിച്ചു.  പ്രകൃതി ചികിത്സാ മാർഗ്ഗങ്ങളിലൂടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് ഈ കോവിഡ് കാലത്ത് അത്യന്താപേക്ഷിതമാണ്.

നമ്മുടെ ഭക്ഷണമാണ്  പ്രധാന മരുന്നെന്ന് മനസ്സിലാക്കി ഭക്ഷണക്രമീകരണത്തിലൂടെ നിരവധി രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 30-ൽ അധികം കുട്ടികൾ പങ്കെടുത്തു.
ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, എൻ എസ് എസ് വോളൻ്റിയർമാരായ അനഘഎസ് രാജ്, നൗഫൽ.എൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്നു രാവിലെ ദേശീയ പ്രകൃതി ചികിത്സാ ദിനവുമായി ബന്ധപ്പെട്ട് ഫീൽഡ് ഔട്ട് റീച്ച് ബൂറോ എറണാകുളവും, ദേശീയ ആയൂഷ് മിഷൻ്റെ കീഴിലുള്ള  ആയുഷ് വെൽനെസ്സ് സെൻ്റർ മുഹമ്മയും, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാരമംഗലവും സംയുക്തമായി പ്രകൃതി ചികിത്സാ രീതിയുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍