സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ്മുന്നറിയിപ്പ്‌കേന്ദ്രത്തിന്റെ  ഉദ്ഘാടനം  നാളെ  തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ്മുന്നറിയിപ്പ്‌കേന്ദ്രത്തിന്റെ  ഉദ്ഘാടനം തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നാളെ (2018 ഒക്‌ടോബര്‍ 23)  ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങില്‍കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രാജീവന്‍ നിര്‍വ്വഹിക്കും.കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ്ഡയറക്ടര്‍ ജനറല്‍ ഡോ. കെ.ജെ. രമേഷും  ചടങ്ങില്‍ സംബന്ധിക്കും.

സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെതുമായ ചുഴലിക്കാറ്റ്മുന്നറിയിപ്പ്‌ കേന്ദ്രമാണ്  തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.വിശാഖപട്ടണം ഭുവനേശ്വര്‍, അഹമ്മദാബാദ്, എന്നിവിടങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളത്. കേരളം,ലക്ഷദ്വീപ് കര്‍ണ്ണാടകം, എന്നിവിടങ്ങളില്‍ ബാധിക്കുന്ന ന്യൂനമര്‍ദ്ദങ്ങളെയും ചുഴിലിക്കാറ്റുകളെയും കുറിച്ചുള്ളമുന്നറിയിപ്പുകളായിരിക്കും തിരുവനന്തപുരത്തെ കേന്ദ്രം നല്‍കുക. ചെന്നൈയിലെ ഏര്യാസൈക്ലോണ്‍ വാണിംഗ്‌സെന്ററിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ചുഴലിക്കാറ്റുണ്ടാകുന്ന വേളയില്‍കപ്പലുകളെസംബന്ധിക്കുന്ന കാലാവസ്ഥാ അറിയിപ്പുകള്‍,  വ്യോമഗതാഗതത്തിനുള്ള കാലാവസ്ഥാവിവരങ്ങള്‍,തുറമുഖങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള മുന്നറിയിപ്പുകള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മുതലായവ ഈ കേന്ദ്രം നല്‍കും.  
 

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.