Top News

  കോഴിക്കോട് വിമാനത്താവള ഉപദേശക സമിതിയിലേക്ക് വ്യാപാരം, വ്യവസായം, ട്രാവല്‍ ആന്‍ഡ് ടൂര്‍സ് എന്നീ മേഖലകളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഉപേദേശ സമിതിയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജനുവരി അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ 0483 2734922.
 ആലപ്പുഴ : ജില്ലയില്‍ ആവാസ് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജനുവരിആദ്യ പകുതിയോടെ നല്കിത്തുടങ്ങുമെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ. ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ആവാസ്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം ജില്ല ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഇത് വരെയുള്ള കണക്കുകൾ പ്രകാരം 25000 ഇതര സംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്തവർക്കുള്ള ബയോമെട്രിക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണ ഉദ്ഘടനവും മന്ത്രി നിർവഹിച്ചു. 
ദേശീയോദ്ഗ്രഥനത്തിനുള്ള സര്‍ദാര്‍ പട്ടേല്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  കെവാദിയയില്‍ നടന്ന ഡി.ജി.പി/ഐ.ജി.പിമാരുടെ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു. ദേശീയോദ്ഗ്രഥനത്തിനായി നല്‍കുന്ന മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം നല്‍കുക. 'ഇന്ത്യയെ ഏകീകരിക്കുന്നതിനായി സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. ദേശീയോദ്ഗ്രഥനത്തിനായുള്ള ദേശീയ പുരസ്‌കാരം സര്‍ദാര്‍ പട്ടേലിന് അനുയോജ്യമായ ശ്രദ്ധാഞ്ജലിയാകും. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും മുന്നോട്ടുകൊണ്ടുപോകുന്നതിന് കൂടുതല്‍ ജനങ്ങളെ പ്രചോദിപ്പിക്കാനും അതിന് സാധിക്കും.  
മക്രേരി അമ്പലത്തില്‍ നിര്‍മ്മിച്ച ദക്ഷിണാമൂര്‍ത്തി സ്വാമി മെമന്റോ മ്യൂസിയം ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട സംഗീത യാത്രയില്‍  വി ദക്ഷിണാമൂര്‍ത്തിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന മക്രേരി അമ്പലത്തില്‍ സ്മൃതിമണ്ഡപം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷിണാമൂര്‍ത്തി സ്വാമികള്‍ മക്രേരി അമ്പലത്തില്‍ തൊഴാനെത്തിയപ്പോള്‍ ക്ഷേത്രവും പരിസരവും ഇഷ്ടപ്പെടുകയും പിന്നീട് ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനായി മാറുകയും ചെയ്യുകയായിരുന്നു.
Himachal Pradesh, Kerala, and Tamil Nadu have been ranked highest in terms of being on track to achieve the United Nations’ Sustainable Development Goals (SDG), according to a first-of-its-kind index released by NITI Aayog on Friday. The index comprises a composite score for each State and Union Territory based on their aggregate performance across 13 of the 17 SDGs. The score, ranging between 0 and 100, denotes the average performance of the State/UT towards achieving the 13 SDGs and their respective targets. The average Indian score was 57.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേള്‍ക്കുവാനും ആവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ കൈക്കൊള്ളാനും ലക്ഷ്യമിട്ടുകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) സംഘടിപ്പിക്കുന്ന 'പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികില്‍' (നിധി ആപ്‌കെ നികട്) എന്ന പരിപാടി 2019 ജനുവരി മാസം 10-ാം തീയതി തിരുവനന്തപുരത്ത് പട്ടത്തുള്ള  റിജീയണല്‍ പി.എഫ്. ഓഫീസില്‍ നടക്കും.
  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ബംഗളൂരു- ഹൈദരാബാദ് നഗരങ്ങളുമായി ബന്ധിപ്പിച്ച് സ്‌പൈസ് ജെറ്റും മുംബൈ-ഡല്‍ഹി നഗരങ്ങളുമായി ബന്ധിപ്പിച്ച് ഇന്‍ഡിഗോയും സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഇന്‍ഡിഗോയുടെ സര്‍വീസ് കാര്യത്തില്‍ അന്തിമതീരമാനം അല്‍പം വൈകും. 
  തപാല്‍ രംഗത്തു സഹകരിക്കുന്നതിനായുള്ള ഇന്ത്യ-ജപ്പാന്‍ സഹകരണ കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കൂര്‍ പ്രാബല്യത്തോടെ അനുമതി നല്‍കി. ഇരു രാജ്യങ്ങള്‍ക്കിടയില്‍ തപാല്‍ മേഖലയിലുള്ള സഹകരണം മെച്ചപ്പെടുത്തുകയുമാണ് സഹകരണ കരാറിന്റെ ഉദ്ദേശ്യം.
  സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരിശീലനത്തിനുള്ള (പ്രിലിംസ്) റഗുലർ ബാച്ചിലേക്ക് അപേക്ഷിക്കാം.  പ്രവേശന പരീക്ഷ 30ന് രാവിലെ 11 മുതൽ ഒരു മണി വരെ തിരുവനന്തപുരം കേന്ദ്രത്തിൽ നടക്കും.  11 മുതൽ 27 വൈകുന്നേരം അഞ്ച് വരെ www.ccek.org യിൽ പ്രവേശനപരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  അപേക്ഷാഫീസ് 200 രൂപ ഓൺലൈനായി അടയ്ക്കണം.

Pages

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി