Education

Apr 252019
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ പ്രീപ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ ക
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0460 2226110, 9995004269, 9744917200.മ
പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) യില്‍ ഇത് ആദ്യമായി ചലച്ചിത്ര നിരൂപണ കലയെക്കുറിച്ച് ഒരു കോഴ്‌സ് ആരംഭിക്കുന്നു.
Breaking yet another new ground, Film and Television Institute of India (FTII) Pune has announced, for the first time, a course in Film Criticism and the Art of Review. The 20-day Course would be conducted from 28th May to 19th June 2019 in Delhi in association with Indian Institute of Mass Communication (IIMC), Delhi.
വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് വിഷയങ്ങളില്‍ ഏപ്രില്‍ 25 രാവിലെ 9:30 നും ഇംഗ്ലീഷ്, ജേര്‍ണലിസം സോഷ്യോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്,സ്റ്റാറ്റിസ്റ്റിക്‌സ്, തുടങ്ങിയവയില്‍   അന്നേ  ദിവസം ഉച്ചക്ക് 1:30 നും കൂടിക്കാഴ്ച്ച നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യത/പരിചയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയം കോളേജില്‍ ഹാജരാകണം. ഫോണ്‍. 04931249666.  
ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. അഞ്ചു വയസ്സ് മുതല്‍ 10 വയസ്സ് വരെ പ്രായമുളളവര്‍ക്ക് ഒന്നാം ക്ലാസിലേക്കും  സാധാരണ സ്കൂളില്‍ പഠിക്കുന്ന 40 ശതമാനത്തിന് മേല്‍ കാഴ്ച വൈകല്യമുളളവര്‍ക്ക് റ്റി.സിയുടെ അടിസ്ഥാനത്തില്‍ അതത് ക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും. പഠനം, ഭക്ഷണം, വൈദ്യസഹായം, യൂണിഫോം എന്നിവ സൗജന്യമാണ്. സാധാരണ സിലബസിനു പുറമെ സംഗീതം, ഉപകരണ സംഗീതം, കമ്പ്യൂട്ടര്‍, ബ്രെയില്‍, കൈത്തൊഴില്‍, മൊബിലിറ്റി ആന്‍റ് ഓറിയന്‍റേഷന്‍, ഡെയ്ലി ലിവിംഗ് സ്കില്‍ എന്നിവയിലും പരിശീലനം നല്‍കും.
എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍      ഏപ്രില്‍  എട്ടിന്  ആരംഭിച്ച  മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്കു എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ  എഴുതിയവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0481 2534820, 9495850898 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും. 
നൂറണി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ എം.എസ് ഓഫീസ്, ഡി.ടി.പി, ടാലി, ഡാറ്റാ എന്‍ട്രി, വേഡ് പ്രോസസിങ് എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാനയോഗ്യത. ടാലി കോഴ്സിന് പ്ലസ് ടു കോമെഴ്സ് ആവശ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ നൂറണി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.   
സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനീയര്‍, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. കോഴ്‌സ് ഫീസ് 50000 രൂപയും ജി.എസ്.ടി യും. ആകെ സീറ്റ് 25.
വിദേശത്ത് ജോലി തേടുവര്‍ക്കായുള്ള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ഏപ്രില്‍ 12ന് രാവിലെ 9.00 മുതല്‍ 12 മണിവരെ തൃശൂര്‍ കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ നടക്കും. അപേക്ഷകര്‍ ഓൺലൈനായി 'വേേു://202.88.244.146:8084/ിീൃസമ' എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എസ് .എസ്‌.എൽ .സി  മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്ആ ര്‍ഡി ചെയ്യുവാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം.
.ഗവ. പോളിടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് ത്രൂ പോളിടെക്നിക് പദ്ധതിയുടെ കീഴില്‍ തുടങ്ങുന്ന വിവിധ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. മെഷിന്‍ എംബ്രോയ്ഡറി ആന്‍ഡ് ഗാര്‍മെന്‍റ് മേക്കിംഗ്, പഴം പച്ചക്കറി സംസ്ക്കരണം, ബേക്കിംഗ് ആന്‍ഡ് കണ്‍ഫെക്ഷണറി, ബുക്ക് ബൈന്‍റിംഗ്, ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ഡ്രസ്സിംഗ് (മാങ്കുറുശ്ശി ഉപകേന്ദ്രത്തില്‍)കോഴ്സുകളുലേക്ക് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ല. കോഴ്സ് കാലാവധി നാലുമാസം. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി-  പട്ടികവര്‍ഗ്ഗ, മറ്റുപിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ഉണ്ട്.

Pages

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.