ബീഫ്‌ ചില്ലി

ചേരുവകൾ

1. ബീഫ്‌- ഒരു കിലോ( ചെറുതായി അരിഞ്ഞത്‌)
2. കുരുമുളകുപൊടി-രണ്ട്‌ ടീസ്‌പൂണ്‍
3.‌ ഓയില്‍- ആവശ്യത്തിന്‌
4. മുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
5. കുരുമുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
6. മുട്ട- ഒരെണ്ണം(അടിച്ചെടുത്തത്‌)
7. ക്യാപ്‌സിക്കം-രണ്ടെണ്ണം ( കഷണങ്ങളാക്കിയത്‌)
8. സവോള അരിഞ്ഞത്‌-രണ്ടെണ്ണം  
9. ഇഞ്ചി- ഒരു ചെറിയ കഷ്‌ണം(കൊത്തിയരിഞ്ഞത്‌)
10. പച്ചമുളക്‌-മൂന്നെണ്ണം(നെടുവേ കീറിയത്‌)
11. മല്ലിയില അരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
12. ടുമാറ്റോ സോസ്‌-നാല്‌ ടീസ്‌പൂണ്‍
13. ചില്ലി സോസ്‌-മൂന്ന്‌ ടീസ്‌പൂണ്‍
14. ഉപ്പ്‌- പാകത്തിന്‌

തയ്യാറാക്കുന്നവിധം 

1. ബീഫ്‌ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ‌ വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുളകുപൊടി പുരട്ടി മുട്ടയില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക.

2. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്‌, സവാള, ക്യാപ്‌സിക്കം, എന്നിവയും ബീഫും ചേർത്ത് ‌ ഇളക്കുക. അതിലേക്ക്‌ ടുമാറ്റോ സോസ്‌, ചില്ലി സോസ്‌ ഇവ ചേർത്ത് മല്ലിയിലയും  ചേർത്തിളക്കി വാങ്ങാം.

 

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg