ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ്

അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്നത് പത്തിൽ താഴെ സംസ്ഥാനങ്ങളാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവയാണ് പോരാട്ട സംസ്ഥാനങ്ങൾ അഥവാ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്ന് അറിയപ്പെടുന്നത്. വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ തന്നെ സുരക്ഷിത സംസ്ഥാനങ്ങളും ചാഞ്ചാട്ട സംസ്ഥാനങ്ങളുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഒരു പാർട്ടിയെ തന്നെ പിന്തുണക്കുന്ന സംസ്ഥാനങ്ങളാണ് സുരക്ഷിത സംസ്ഥാനങ്ങൾ അഥവാ സേഫ് സ്റ്റേറ്റ്സ്. ഇവയെ ബ്ലൂ സ്റ്റേറ്റ്സ് എന്നും റെഡ് സ്റ്റേറ്റ്സ് എന്നു വിളിക്കുന്നു. ട്രഡീഷനലായി ഡെമോക്രാറ്റ് സംസ്ഥാനങ്ങളാണ് ബ്ലൂ സ്റ്റേറ്റ്സ്. റിപ്പബ്ലിക്കൻ കോട്ടകളെ റെഡ് സ്റ്റേറ്റ്സ് എന്നും വിളിക്കുന്നു. കാലിഫോർണിയ, ന്യൂയോർക്, കണക്ടിക്കട്ട്  തുടങ്ങിയ സംസ്ഥാനങ്ങൾ ഡെമോക്രാറ്റുകളെ എപ്പോഴും പിന്തുണക്കുമ്പോൾ മിസൗറിയടക്കം പല മധ്യ അമേരിക്കൻ സംസ്ഥാനങ്ങളും അലബാമ, വെസ്റ്റ് വിർജീനിയ തുടങ്ങി മറ്റു ചില സംസ്ഥാനങ്ങളും  റിപ്പബ്ലിക്കന്മാരെ പിന്തുണക്കുന്നു. ഏതെങ്കിലും ഒരു പാർട്ടിയെ എപ്പോഴും പിന്തുണക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർഥികൾ പ്രചാരണത്തിനായി അധികം സമയമോ പണമോ ചെലവിടില്ല.  അതേസമയം ചാഞ്ചാട്ട സംസ്ഥാനങ്ങൾ, അഥവാ സ്വംഗ് സ്റ്റേറ്റ്സ്  ആണ് സ്ഥാനാർഥികളെ സംബന്ധിച്ച് പോരാട്ടമുഖങ്ങൾ. ഇവയെ പർപ്പിൾ സ്റ്റേറ്റ്സ് എന്നാണ് വിളിക്കുക.   ഈ സംസ്ഥാനങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും ഓരോ പാർട്ടിയെ ആണ് പിന്തുണക്കുക. അതുകൊണ്ട് തന്നെ സ്ഥാനാർഥികൾ ഏറ്റവും കൂടുതൽ പ്രചാരണം നടത്തുന്നതും ഇവിടങ്ങളിലാണ്. അമേരിക്കൻ പ്രസിഡന്റ് ആരാകും എന്ന് നിശ്ചയിക്കുന്നത് ഈ സംസ്ഥാനങ്ങളാണെന്നു വേണമെങ്കിൽ പറയാം. അരിസോണ, ജോർജിയ,  കോളറാഡോ, ഫ്ലോറിഡ, അയോവ, മിഷിഗൺ, മിന്നസോട്ട, നെവാദ, ന്യൂ ഹാംഷയർ, നോർത്ത് കരോലീന, ഒഹായോ, പെൻസിൽവേനിയ, വിസ്കോൻസിൻ എന്നിവയാണ് പൊതുവെ പോരാട്ട സംസ്ഥാനങ്ങൾ. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ടെക്സാസിലും നല്ല പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്.  . എന്തായാലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ സംസ്ഥാനങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അതി പ്രധാനമാണ് . ഇരുനൂറ്റിയെഴുപത് എന്ന മാജിക് നമ്പറിലേക്ക് എത്താൻ സ്ഥാനാർഥികൾക്ക് നിർണായകമാകുന്നത്  ഈ സംസ്ഥാനങ്ങളിലെ ഇലക്ട്രൽ വോട്ടുകളാണ്.  അതുകൊണ്ട് തന്നെയാണ് ഇവരെ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്നു വിളിക്കുന്നത്. 

 

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍