ഓഗസ്റ്റ് ഒന്നിന് ദേശീയ ദന്ത ശുചിത്വ ദിനം

ദിവസവും രണ്ടു നേരം പല്ലുതേക്കണം.മൃദുവും ഇടത്തരം നാരുകളുമുള്ള വഴങ്ങുന്ന ബ്രുഷും ക്രീം രൂപത്തിലുള്ള പേസ്റ്റുമാണ് ഉപയോഗിക്കേണ്ടത്.മേൽത്താടിയിലെ പല്ലുകൾ മുകളിൽനിന്നും താഴേക്കും കീഴ്താടിയിലെ പല്ലുകൾ താഴെനിന്ന് മുകളിലേക്കും ബ്രഷ് ചെയ്യണം.കടിക്കുന്ന പ്രതലം വൃത്താകൃതിയിൽ ബ്രഷ് ചെയ്യണം.മുൻ നിരപ്പല്ലുകളുടെ ഉൽ ഭാഗം ബ്രഷ് നെടുകെവെച്ച്‌    മേൽപ്പോട്ടും താഴേക്കും തേക്കണം നാവും ബ്രഷുകൊണ്ടു തന്നെ  ദിവസം ഒരു തവണ വൃത്തിയാക്കാം.


ഉപയോഗം കഴിഞ്ഞു കഴുകി വെള്ളം കുടഞ്ഞു  കഴിഞ്ഞു ഒരു ഹോൾഡറിലോ കുപ്പിയിലോ  കുത്തനെ വെക്കുക.പരന്ന പ്രതലത്തിൽ വെക്കരുത്.വെള്ളം  ഉള്ളിലിറങ്ങി ആ ഈർപ്പത്തിൽ അണുക്കൾ വളരും  മൂടിവെച്ചാലും ഈർപ്പംകൂടി അണുബാധയുണ്ടാകും.


എല്ലാ ദിവസസവും ബ്രഷ് ഉപയോഗിക്കും മുൻപ് ചെറു ചൂട് വെള്ളത്തിൽ ബ്രഷ് കഴുകുന്നതും നല്ലതാണ്.മറ്റൊരാളുടെ ബ്രഷ് ഒരിക്കലും ഉപയോഗിക്കരുത്.മൂന്നു മാസത്തിലൊരിക്കൽ ബ്രഷ് മാറ്റി പുതിയ ബ്രഷ് മാറ്റാൻ മറക്കരുത്.പല്ലിന്റെ ഇടയിൽ ആഹാരം കുടുങ്ങുമ്പോൾ ഡെന്റൽ ഫ്ലോസ് എന്ന പ്രത്യേകതരം നൂലോ അല്ലെങ്കിൽ പല്ലിട ശുചീകരണ ബ്രഷോ ഉപയോഗിക്കാം.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ