അകത്തി ചീര

ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ്‌ അകത്തി  മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും  അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 വരെ മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയോ ആണെന്നു കരുതപ്പെടുന്നു.ആപേക്ഷിക ആർദ്രതയും ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌.

ഔഷധഗുണങ്ങൾ

അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ നിന്ന് ഒലിയാനോലിക് അമ്‌ളം വേർതിരിച്ചെടുത്തിട്ടുണ്ട്.

  

തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്.

അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.

 

തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. രാസഘടങ്ങൾ ടാനിൻ,വൈറ്റമിൻ സി, ഒലിയാനൊലിക് അമ്ലം ഔഷധഗുണംപിത്ത കഫങ്ങൾ ശമിപ്പിക്കും, പീനസം, ജ്വരം,മുറിവുണങ്ങാൻ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക്  ഉത്തമമാണ്.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.