കൃഷി വിജ്ഞാന കേന്ദ്രo ; രാജ്യത്തെ യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആര്യ  പദ്ധതി

 രാജ്യത്തെ യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആര്യ എന്ന പദ്ധതി കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി നടപ്പാക്കിവരുന്നതായി കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ് പറഞ്ഞു. ഇതിലൂടെ യുവാക്കള്‍ക്ക് ബിരുദതലത്തില്‍ നൈപുണ്യ വികസന  ഇന്റേണ്‍ഷിപ്പ് നല്‍കും. വിത്ത്, തൈ ഉത്പാദനം, ഭക്ഷ്യസംസ്‌കരണം, പോസ്റ്റ് മോര്‍ട്ട്‌ഗേജ് മാനേജ്‌മെന്റ്, വെറ്റിനറി, കാര്‍ഷിക യന്ത്രങ്ങള്‍, കോഴിവളര്‍ത്തല്‍, മത്സ്യ ഉല്‍പ്പാദനം, ജൈവ ഉത്പന്നങ്ങള്‍, ബയോപ്ലാസ്റ്റിക് തുടങ്ങിയ മേഖലകളില്‍ തുടക്കക്കാര്‍ക്ക് വലിയ സാധ്യതയുണ്ടാകുമെന്നും ശ്രീ.  രാധ മോഹന്‍ സിംഗ് പറഞ്ഞു.

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച അഗ്രി സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ  ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030 ഓടുകൂടി പട്ടിണിയില്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ ആഗോള പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നതാണ് ഈ ലോക ഭക്ഷ്യദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നും, അതിനായി കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം യത്‌നിച്ചുവരികയാണെന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ പ്രയത്‌നവും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) വികസിപ്പിച്ച സാങ്കേതികവിദ്യകളും കാര്‍ഷിക ഉല്‍പാദനവും ഭക്ഷ്യസുരക്ഷയും വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2017-18 കാലയളവില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 284.83 ദശലക്ഷം ടണ്ണായതായും, 2013-14 വര്‍ഷത്തെ അപേക്ഷിച്ച് 20 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം വര്‍ധിച്ചതായും കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.
..

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.